ഇന്നലെ ഒരു ചങ്ങാതി ചോദിച്ച ചോദ്യം : "നീ ആരാണെന്ന നിന്റെ വിചാരം?"
ഒരു നിമിഷം ഞാൻ ആലോചിച്ചു. എനിക്കുത്തരമില്ലായിരുന്നു. ചിലപ്പോൾ അവന് അറിയാമായിരിക്കും.
ഞാൻ തിരിച്ചു ചോദിച്ചു, "എനിക്കറിയില്ല ചങ്ങാതി. നിനക്കറിയാമെങ്കിൽ പറഞ്ഞു തരു."
പരിഹസിച്ചതാണ് എന്നു കരുതി അവൻ പിണങ്ങി പോയി.
അവനെന്തിനാണ് പിണങ്ങിയത്?
സത്യായിട്ടും എനിക്ക് ഉത്തരം അറിയില്ലാട്ടോ.
====================================================
ചില നല്ല കാര്യങ്ങൾ എത്ര പെട്ടന്നാണ് ഞാൻ മറക്കുന്നത്. ഇന്നലെ അയൽക്കാരനോട് കുറച്ചു പണം കടം വാങ്ങി. പണം കിട്ടിയത് നല്ലകാര്യമല്ലേ? എന്നിട്ടും ഞാൻ മറന്നു.
അതല്ല കഷ്ടം ചില ചീത്ത കാര്യങ്ങൾ മറന്നാലും ഓർമ്മിപ്പിക്കാൻ ചിലർ വരും. ഇന്ന് സന്ധ്യയ്ക്കു അയൽക്കാരൻ വീട്ടിലെത്തിയിരുന്നു. അവൻ കടമായി തന്ന പണം തിരിച്ചു കിട്ടണമത്രേ.
By: Siraj Sarangapani

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക