ഹൃദയം പൊട്ടി പിന്നിലേക്ക് മറിയുന്ന തിരമാലകളുടെ ആയിരം കണ്ണുകളുമായി ഞാൻ ജീവിതത്തെ നോക്കി. .
അടക്കിപ്പിടിച്ച ചിരിയോടെ , വെല്ലുവിളികളോടെ ജീവിതം എന്നെയും നോക്കവേ....
വീണ്ടും മൗനം വാചാലമാവുന്നു....
പാടിമറന്ന പാട്ടിന്റെ ബാക്കി വരികളുമായി ഏതോ പടിഞ്ഞാറൻ കാറ്റ് എന്നിൽ നിറയവേ.. ...
ഇന്നലെകളുടെ നോവിൽ നിന്നും പിന്നേയും അക്ഷരങ്ങൾ കണ്ണുതുറക്കുന്നു..
വിരിയാതെ കൊഴിഞ്ഞുവീണ പൂമൊട്ടുകളിൽ.....
ചോരവാർന്ന പുഴയുടെ തീരങ്ങളിൽ..വേരുകളറ്റ വൃക്ഷങ്ങളിൽ......
കൂരിരുൾ വീണ ഓർമ്മകളിൽ.....
സ്വപ്നങ്ങൾ മരിച്ചു മരവിച്ച കടത്തിണ്ണകളിൽ.....
പ്രണയം ജ്വലിപ്പിച്ച്......
മുടിയഴിച്ചിട്ട്......
എന്റെ ജീവന്റെ തുടിപ്പുകളെ പാടെ തിരസ്കരിച്ച്..മുഖം കാട്ടാതെ എനിക്ക് പുറം തിരിഞ്ഞു നിന്നു അവൾ പുതിയ രാവുകളുടെ കഥ പറയുന്നു..
.....പ്രേം .....

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക