മത്തായി കബാലി കാണാൻ പോയി .
മേരി അറിയാതിരിക്കാൻ കുറെയകലെ ബോർഡറിനടുത്തുള്ള തീയേറ്ററിലാണ് പോയത് .
നടികർ മൺട്രത്തിന്റെ തലൈവരുടെ കയ്യും കാലും പിടിച്ചൊരു ടിക്കറ്റ് ഒപ്പിച്ചു വച്ചിരുന്നു .
അല്പം താമസിച്ചാണ് അകത്തു കേറാൻ പറ്റിയത്.
ഉള്ളിൽ ഉഗ്രമായ ആഘോഷം.
തലൈവരെ സ്‌ക്രീനിൽ കാണുമ്പോൾ തമിഴ് മക്കൾ ആർത്തു വിളിച്ചു .
സ്ഥിരം സീറ്റുകൾക്ക് പുറമെ കസേരകൾ കൂടി നിരത്തിയിട്ടുണ്ട് .
" ശ്വാസകോശം" സ്‌ക്രീനിൽ വന്നു .
...
അണ്ണനുള്ള ആർപ്പു വിളി തെല്ലൊന്നു കുറഞ്ഞു .
മത്തായി ഇരിക്കാൻ ഒരു കസേര കിട്ടുമോന്നു നോക്കി .
ഭാഗ്യം.
മുൻപിൽ ഒരു കസേര ഒഴിഞ്ഞു കിടക്കുന്നു .
ഒട്ടും അമാന്തിച്ചില്ല . അതിൽ തന്നെ ഇരുന്നു .
പെട്ടെന്ന് കസേരക്ക് ഒരു ഇളക്കം .
"എന്നയ്യാ , ഇങ്കെ ആള് ഇരിക്കിറതു പാക്കലയാ ...തപ്പിപാത്തിട്ടു ഉക്കാറുങ്കോ "
കസേരയിൽ ആളിരുന്നത് ഇരുട്ടത്ത് മത്തായി കണ്ടില്ല.
സോറി പറഞ്ഞു അടുത്ത കസേരയുടെ അരികിലേക്ക് നീങ്ങി .
മെല്ലെ കൈ വെച്ചു ആളുണ്ടോ എന്നു "തപ്പി പാത്തു" നോക്കി .
ശ്വാസകോശം വരെ കിടുങ്ങുമാറ് ഒരു സ്ത്രീ അലർച്ചയും പിന്നാലെ ഒരു ഗർജ്ജനവും, "യാരെടാ എൻ പൊണ്ടാട്ടി മേലെ കൈ വെക്ക ........
അത്രയേ മത്തായിക്ക് കേൾക്കാൻ പറ്റിയുള്ളൂ .
വീട്ടിലെത്തിയെപ്പോൾ മുഖം കണ്ട മേരിക്ക് കരച്ചിൽ വന്നു .
"അല്ല മനുഷ്യ ഈ മോന്തക്കിതെന്നാ പറ്റി"
പതുക്കെ അവിടം ഒന്നു തടവി മത്തായി പറഞ്ഞു... "കബാലി കടിച്ചതാടീ"... :)) :)) :))
by: Nair Unni Krishnan

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക