പലപ്പോഴും യാത്രകൾക്കിടയിൽ തീവണ്ടി മുറികളിലെ ജാലക കോണുകളിൽ ഒരു മിന്നായം പോലെയാണ് ഞാനെന്റെ കാമുകിയെ കണ്ടുമുട്ടിക്കൊണ്ടിരുന്നത് .എങ്കിലും ആ ഒരു മാത്ര മതിയായിരുന്നുവല്ലോ അവളുടെ അംഗലാവണ്യത്തെക്കുറിച്ചുള്ള തണുപ്പ് കലർന്ന ചിന്തകൾക്ക് വഴിയൊരുക്കുവാൻ.
എങ്കിലും എന്നേക്കാളുമെളുപ്പത്തിൽ അവളിൽ വാർദ്ധക്യം ബാധിക്കുന്നതും പോകെ പോകെ എല്ലുകൾ തെളിഞ്ഞതും ഞാനറിഞ്ഞു. കാമുകൻമാർ ജീർണിച്ച് മണ്ണടിഞ്ഞാലും കാമുകിമാർക്ക് ജരാനരകൾ ബാധിക്കരുതായിരുന്നു. പക്ഷേ കാലമേൽപിച്ച മുറിവുകൾ കൊണ്ടാവണം എന്റെ പ്രേയസി നിളയുടെ ആയാസത്തോടെ ശ്വാസോഛാസം നിങ്ങളും കേട്ടെന്ന് വരാം.. ഷൊർണ്ണൂരും കഴിഞ്ഞുള്ള ഒരു വടക്കൻ തീവണ്ടിയാത്രയിൽ ..
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക