ആശിച്ചിടാത്തൊരു രൂപത്തിലിത്രയും
ചിന്തയെന്നുള്ളിൽ നിറച്ചത് ഞാനല്ല
കേൾക്കുന്ന ശബ്ദത്തിൻ ഭാവങ്ങളത്രയും
കണ്മുന്നിൽ കാണുന്ന കാഴ്ചകളത്രയും
എൻറെ വാക്കിൽ പകർന്നതെൻ ചിന്തകളാണല്ലോ
ചിന്തയെന്നുള്ളിൽ നിറച്ചത് ഞാനല്ല
കേൾക്കുന്ന ശബ്ദത്തിൻ ഭാവങ്ങളത്രയും
കണ്മുന്നിൽ കാണുന്ന കാഴ്ചകളത്രയും
എൻറെ വാക്കിൽ പകർന്നതെൻ ചിന്തകളാണല്ലോ
കാണുന്ന കാഴ്ച്ചയിൽ കാണാത്ത രൂപങ്ങൾ
കേൾക്കുന്ന ശബ്ദത്തിൽ ഇല്ലാത്ത ഭാവങ്ങൾ
വാക്കിൽ പകരുവാൻ
കഴിവുള്ളൊനല്ല ഞാൻ
വൃത്തത്തിൻ വൃത്തിയിൽ ഒതുക്കാൻ തുടങ്ങവേ
വക്രിച്ചു പോവുന്ന സത്യങ്ങളത്രയും
കണ്ടതുപോലെ പകർത്തിവയ്ക്കട്ടെ
കേട്ടതുപോലെ പറഞ്ഞുവയ്ക്കട്ടെ ഞാൻ
രൂപമേതാകിലും ക്ഷമിക്കുക കൂട്ടരെ
കേൾക്കുന്ന ശബ്ദത്തിൽ ഇല്ലാത്ത ഭാവങ്ങൾ
വാക്കിൽ പകരുവാൻ
കഴിവുള്ളൊനല്ല ഞാൻ
വൃത്തത്തിൻ വൃത്തിയിൽ ഒതുക്കാൻ തുടങ്ങവേ
വക്രിച്ചു പോവുന്ന സത്യങ്ങളത്രയും
കണ്ടതുപോലെ പകർത്തിവയ്ക്കട്ടെ
കേട്ടതുപോലെ പറഞ്ഞുവയ്ക്കട്ടെ ഞാൻ
രൂപമേതാകിലും ക്ഷമിക്കുക കൂട്ടരെ
ഭൂമിയെ ഗോളമായ് കാണുന്നനേരത്തും
കുന്നും മലകളും കാണുന്നവർ നമ്മൾ
ഭൂമിയെ ഗോളമായ് മാറ്റുവാനാണത്രേ
കുന്നും മലയും മുറിച്ചുമാറ്റുന്നു നാം
മരങ്ങളെയെല്ലാം മുറിച്ചു മാറ്റുന്നു നാം
പുഴകളെയെല്ലാം നികത്തിത്തുടങ്ങി നാം
കുന്നും മലകളും കാണുന്നവർ നമ്മൾ
ഭൂമിയെ ഗോളമായ് മാറ്റുവാനാണത്രേ
കുന്നും മലയും മുറിച്ചുമാറ്റുന്നു നാം
മരങ്ങളെയെല്ലാം മുറിച്ചു മാറ്റുന്നു നാം
പുഴകളെയെല്ലാം നികത്തിത്തുടങ്ങി നാം
എങ്കിലും തെറ്റുകൾ പറ്റാതിരിക്കുകിൽ
ദൈവമായ് തീരില്ലേ
നമ്മൾ മനുഷ്യന്മാർ
അതിനാൽ പണിഞ്ഞിടാം
മുന്തിയ ഫ്ലാറ്റുകൾ
അതിനാൽ പണിഞ്ഞിടാം
മുന്തിയ മാളുകൾ
ദൈവമായ് തീരില്ലേ
നമ്മൾ മനുഷ്യന്മാർ
അതിനാൽ പണിഞ്ഞിടാം
മുന്തിയ ഫ്ലാറ്റുകൾ
അതിനാൽ പണിഞ്ഞിടാം
മുന്തിയ മാളുകൾ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക