Slider

ഇമ്മിണി ബല്ല്യ പണം'

0

ജനനം മുതൽ വളർച്ചയുടെ ഓരോ ഘട്ടത്തിലും ഒന്നിൽ നിന്നും മറ്റൊന്നിനോട്‌ ആഗ്രഹമായ്‌രിക്കും മനുഷ്യന്‌. ഒരു ഇക്കണോമിക്സ്‌ അദ്ധ്യാപകൻ പറഞ്ഞത്‌ പോലെ "Human Wants Are Unlimited". മനുഷ്യന്റെ ആഗ്രഹങ്ങൾ അപരിമിതമാണ്‌ എന്ന്.
ജനിച്ചപ്പോൾ മുലപ്പാലിനോടും, പിന്നീട്‌ കളിപ്പാട്ടങ്ങളോടും, കുറച്ച്‌ കഴിഞ്ഞാൽ ക്രിക്കറ്റ്‌ ബാറ്റിനോടും‌, പിന്നെ ബൈ സൈക്കിളിനോടും, അങ്ങിനെ ഓരോ ഘട്ടങ്ങളിലും ഓരൊന്നിനോടമുള്ള ആഗ്രഹങ്ങൾ. ആ ഓരോ ഘട്ടങ്ങളിലും എന്തിനോടാണോ നമ്മുക്ക്‌ ആഗ്രഹമുള്ളത്‌ അതു തെന്നെയാണ്‌ അവന്ന് ലോകത്ത്‌ ഏറ്റവും വലുതും വിലമതിക്കുന്നതും.
ഇതായ്‌രുന്നു എന്റെ കാഴ്ചപ്പാട്‌. പ്രായം ചെറുതായത്‌ കൊണ്ടും അനുഭവം തീരെ കുറവായതുമായ്‌രിക്കാം അതിനു മുകളിലൊന്നും വേറെ വലുത്‌ ഇല്ലായെന്ന് അന്നെന്നെ ചിന്തിപ്പിച്ചത്‌.

കാര്യം ഇതൊന്നുമല്ല. ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സമയം. അന്ന് ഒരു കഥ വായിക്കാനുണ്ടായ സാഹചര്യം. ഒരു കോമഡി കഥ. അന്നതെനിക്കു കോമഡിയായ്‌രുന്നെങ്കിലും ഇന്ന് അത്‌ എന്നെ കുറേ ചിന്തിപ്പിക്കുന്നു. കാരണം കഥയുടെ ഉള്ളടക്കം ഇതായ്‌രുന്നു.
"രണ്ട്‌ സുഹൃത്തുക്കൾ ദൈവ വരം പ്രതീക്ഷിച്ച്‌ കൊണ്ട്‌ ദീർഗ്ഗകാലം തപസ്സിരിക്കുന്നു. അങ്ങിനെ ദൈവം വരവുമായി അവരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നു. എന്താണ്‌ നിങ്ങൾക്ക്‌ വരമായ് വേണ്ടതെന്ന് ദൈവം ചോദിച്ചപ്പോൾ അവർ പറഞ്ഞു അവർക്ക്‌ ദേവലോകത്ത്‌ ഒരു അംഗത്ത്വം മതീയെന്ന്. ഈയൊരാഗ്രഹം ദൈവത്തിന്‌ തീരെ ദഹിച്ചില്ല. എങ്കിലും ഒരു ഉപാതിയോടെ ദൈവം അത്‌ സമ്മതിക്കാൻ നിർബന്ധിതനാവുകയും ചെയ്തു. 'ഭൂമിയിൽ സർവ്വകാര്യങ്ങളിലും വെച്ച്‌ ഏറ്റവും പ്രാധാന്യമുള്ള വസ്തു എന്താണെന്ന് നിങ്ങൾ പറഞ്ഞാൽ നിങ്ങളുടെ ഈ അപേക്ഷ ഞാൻ സ്വീകരിക്കും'. ഇതായ്‌രുന്നു ഉപാതി. ഒപ്പം കുറച്ച്‌ ദിവസം അവധിയും കൊടുത്തു.
അതൊരു വലിയ ചോദ്യചിന്നമല്ലായ്‌രുന്നു അവർക്ക്‌. ആ ഉപാതിയേറ്റെടുത്ത്‌ കൊണ്ട്‌ അവർ നാടുടനീളം സഞ്ചരിച്ചു. ഉത്തരമറിയാനുള്ള സഞ്ചാരം. പല നിഗമനത്തിലും അവരെത്തി. ആദ്യം അവരെത്തിയ നിഗമനം 'സ്നേഹമാണ്‌' ഭൂമിയിൽ ഏറ്റവും വലുത്‌ എന്നാണ്‌ പക്ഷേ ഉത്തരം തെറ്റായ്‌രുന്നു. പിന്നെ കണ്ടെത്തിയ ഉത്തരം 'ആരോഗ്യം'. പക്ഷേ അതും ശരിയല്ലായ്‌രുന്നു. അങ്ങിനെ അവർ ഓരോന്നും കണ്ടെത്തുകയും ഒന്നും ശരിയായതുമില്ല. അവസാനം അവർ ചില സന്ദർഭങ്ങളിലൂടെ കടന്നുപോവേണ്ട സാഹചര്യത്തിൽ ഉത്തരം ലഭിക്കുകയും ചെയ്തു. 'പണം'. അതായിരുന്നു ശരിയുത്തരം. അങ്ങിനെ അവർ ദേവലോകത്ത്‌ കടക്കുകയും ചെയ്തു"
കഥ ഇതായ്‌രുന്നു. ഈ കഥ അവസാനം വരെ വായിച്ച ഞാൻ എന്ത്‌ വിഢിയാണ്‌. ലോകത്തിൽ ഏറ്റവും വലുത്‌ പണമാണോ. എന്തൊരു മണ്ടത്തരം. അതിനുമുകളിൽ ഒന്നുമില്ലേ. ഉണ്ട്, സ്നേഹം, മനുഷ്യത്തം, ആരോഗ്യം അങ്ങനെ അങ്ങനെ നീളുമല്ലോ പട്ടിക. ഓർക്കണം, അന്ന് ഞാൻ ഏഴാം ക്ലാസ്സുകാരനാണ്‌. ഒരു ശരാശരി ഏഴാം ക്ലാസ്സുകാരന്‌ ഒന്നുമല്ലായ്‌രുന്നു പണം. ഞാനതിനെ അന്ന് വിലകുറച്ചേ കണ്ടിരുന്നുള്ളൂ. ഒഴിവ്‌ സമയവും, കളിയും, പെങ്ങന്മാരൊത്തുമുള്ള അടിപിടിയും, ഉമ്മയുടെ കൈകളാലുള്ള ചോറും, പിന്നെ വൈകിട്ട്‌ ഉപ്പ കൊണ്ട് വരുന്ന ഒരു കഷ്ണം മിഠായിയും ഒക്കേയായ്‌രുന്നു എനിക്ക്‌ വലുത്‌. അന്ന് എനിക്ക്‌ പണം വെറുമൊരു കൗതുക വസ്തുമാത്രമായ്‌രുന്നു. ആരും എന്നെ പണത്തിന്റെ തൂക്കം നോക്കി സ്നേഹിച്ചിരുന്നില്ല. പക്ഷേ...
വർഷങ്ങൾ മുൻപോട്ടു പോയി. അന്ന് ഒന്നുമല്ലാതിരുന്ന പണം ഇന്നെനിക്ക്‌ എല്ലാമായ്‌ മാറി. അന്ന് കൗതുകത്തോടെ നോക്കിയ പണത്തെ ഇന്ന് ഞാൻ ആർത്തിയോടെ നോക്കിക്കാണുന്നു. സാഹചര്യങ്ങൾ അങ്ങിനെയാക്കിതീർത്തു. കോളെജിൽ ഉച്ചഭക്ഷണ സമയം കൂട്ടുകാർ ബിരിയാണി കഴിക്കാൻ വേണ്ടി വലിയ ഹോട്ടലിൽ പോകുംബോൾ അവരിൽ നിന്നും എന്നെ മാറ്റി നിർത്തിയത്‌ ഈ പണം ആയ്‌രുന്നു. പെരുന്നാളിന്‌ കൂട്ടുകാരൊപ്പമുള്ള വിനോദം വേണ്ടെന്നു വെപ്പിച്ചതും ഈ പണം തന്നെയായ്‌രുന്നു. പണത്തിന്‌ വേണ്ടിയുള്ള യുദ്ധങ്ങൾ, കൊലകൾ, കൊള്ളകൾ. നാല്‌ ദിശകളിൽ നിന്നും ഒരേ മന്ത്രം 'പണം'. പണമില്ലാത്തവൻ എന്ന കാരണം കൊണ്ട്‌ പല അവഗണനകൾ എന്നെ പണമാണ്‌ വലുതെന്ന് ചിന്തിക്കാൻ പ്രേരിപ്പിച്ചു. പണമുള്ളവന്‌ അർഹതയില്ലാഞ്ഞിട്ടും കിട്ടുന്ന അംഗീകാരങ്ങൾ എന്നെ പണത്തിന്‌ വേണ്ടി ആർത്തിപിടിപ്പിച്ചു. അ ഓരൊ നിമിഷവും ഞാൻ ആ പഴയ കഥയെ കുറിച്ചോർക്കും. എത്ര അർത്ഥവത്തായ ഒരു പ്രമേയമായ്‌രുന്നു അത്‌. ഈ അനുഭവങ്ങളൊക്കെയും എന്നെ ആ കഥയെ അംഗീകരിക്കാൻ നിർബന്ധിതനാക്കി.
ഒരു കുട്ടിയായ്‌രുന്നപ്പോൾ ഒന്നുമല്ലാതിരുന്ന പണം വലുതായപ്പോൾ എല്ലാമായ്‌ മാറിയിരിക്കുന്നു. ജീവിതത്തിലെ കാലചക്രം ഒരത്ഭുതം തന്നെ. എന്റെ കാഴ്ചപ്പാടുകളൊക്കെയും മാറിയിരിക്കുന്നു. ഓരോ സന്തോഷത്തിന്റേയും പിറകിൽ പണം ഒളിഞ്ഞിരിക്കുന്നു. ഓരോ ദുഖങ്ങളുടെ പിറകിലും പണം മറഞ്ഞിരിക്കുന്നു. ഓരോ രാജ്യത്തേയും പണമാണ്‌ ഭരിക്കുന്നത്‌ എന്ന് പോലും ചിന്തിച്ച്‌ പോകും വിധം അത്രക്കും സ്വാധീനം ചെലുത്തിയിരിക്കുന്നു ഈ പണം‌. ജീവിതത്തിലെ കാലചക്രം മഹാത്ഭുതം തന്നെ.


By: 
Basim Padar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo