അല്ലാന്ന് ; ഇങ്ങളിങ്ങനെ നടന്നോ, ഇബ്ടത്തെ കാര്യം ഒന്നും ഇങ്ങക്കറിയണ്ടാലോ ,
രാവിലെ പള്ളിലേക്കാന്ന് പറഞ്ഞ് എറങ്ങി പോകാലോ ... എന്റെ വിധി
രാവിലെ പള്ളിലേക്കാന്ന് പറഞ്ഞ് എറങ്ങി പോകാലോ ... എന്റെ വിധി
ഞാനെന്താക്യാനാ കദീശുവോ, ഇനിക്കും മക്കക്കും മാണ്ടീറ്റല്ലാണ്ട് ഒരു മിനിറ്റ് ഞാൻ ജീവിച്ചിക്കില്ല, അരച്ചായപോലും ഇബ്ടന്നല്ലാണ്ട് ഞാൻ കുടിക്കലുണ്ടോ; എല്ലം ഇനിക്കറീന്നല്ലേ, പിന്നെ എന്റെ റംലത്തിന്റെ കാര്യം....... ആ... പടച്ചോൻ എന്തെങ്കിലും ഒരു ബയിക്കാണിച്ചേരും: ...
ഇഞ്ഞി സമാധാനപ്പെട്
ഇഞ്ഞി സമാധാനപ്പെട്
അതല്ലാന്ന് എനിക്ക് ഒരു സമാധാനോം കിട്ടുന്നില്ല, ഓളോടി ഉള്ളോലെ എല്ലാ റേം കല്യാണം കഴിഞ്ഞി, ഞമ്മളെ മോള് :- '??
ബ്രോക്കർമാറ് ചോയിക്കിന്നത് കേട്ടിറ്റ് ക ര ള് കത്തി പോയി കദീ ശ്യോ...... പള്ളി ന്ന് കിട്ടുന്ന യന്റെ കണക്ക് ഇനി ക്ക് ഞാൻ പറഞ്ഞു തരണ്ട കാര്യം ഇല്ലാലോ...
എന്റെ കരളാ എന്റെ മോള്,
അഞ്ചു നേരവും പള്ളി ന്ന് ബാങ്കിന്റൊപ്പം ഞാൻ പടച്ചോനോട് പറേന്നുണ്ട്: ''''
എന്റെ കരളാ എന്റെ മോള്,
അഞ്ചു നേരവും പള്ളി ന്ന് ബാങ്കിന്റൊപ്പം ഞാൻ പടച്ചോനോട് പറേന്നുണ്ട്: ''''
ഇന്നല്ലെങ്കില് നാളെ ഇന്നാട്ടിലെ ആൺകുട്ട്യേക്ക് വിവരം ബെക്കും ഇൻശാഅല്ലാ:..
' എന്നേം എന്നെ പോലെ ഉള്ളോലേം കണ്ണീരും ചോരയും കഫോം കയ് നീട്ടി മാങ്ങി എരന്ന് തിന്നുന്ന ഒരു തലമുറിയന്റെ മോനും എന്റെ റംലാനെ ഞാൻ കൊടുക്കൂല - - - - - '
ഇങ്ങള് പോവ്വാ ? ചായ കുടിക്കുന്നില്ലേ?
മാണ്ട " മന്നിറ്റ് കുടിക്ക" ,
വയൽ വരമ്പത്തുകൂടി അയാൾ പോകുന്നത് ആ ഉമ്മയും മകളും നോക്കി ഇരുന്നു,
പക്ഷെ അന്ന് ബാങ്ക് വിളിക്കുന്ന ശബ്ദം അപരിചിതമായിരുന്നു, അപ്പോഴേക്കും
' മരണത്തിന്റെ മാലാഖയുടെ കൈകളിൽ ഏന്തി അയാൾ മറ്റൊരു ലോകം പുൽകിയിരുന്നു -- ... -
പക്ഷെ അന്ന് ബാങ്ക് വിളിക്കുന്ന ശബ്ദം അപരിചിതമായിരുന്നു, അപ്പോഴേക്കും
' മരണത്തിന്റെ മാലാഖയുടെ കൈകളിൽ ഏന്തി അയാൾ മറ്റൊരു ലോകം പുൽകിയിരുന്നു -- ... -
By: " ഹരി മേലടി "

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക