അയാളുടെ യാത്രകൾക്ക് ലക്ഷ്യമുണ്ടായിരുന്നില്ല
ചിരിക്കുന്ന മുഖങ്ങൾക്കു
പുഞ്ചിരി പകരമായി നൽകി
കരയുന്നവൻറെ കണ്ണീർ തുടച്ച്
പുഞ്ചിരി പകർന്നുകൊടുത്ത്
ഏവർക്കും ഉപകാരിയായി
അയാൾ നടന്നു
ജീവിച്ചു
അകമ്പടിക്കാരായി ആരുമില്ലാതെ
അയാൾ നടന്നു
എല്ലാവർക്കും വേണ്ടപ്പെട്ടവൻ
സ്വന്തക്കാരോ ബന്ധക്കാരോ ഇല്ലാത്തവൻ
അച്ഛനാരെന്നോ അമ്മയാരെന്നോ അറിയാത്തവൻ
ചിരിക്കുന്ന മുഖങ്ങൾക്കു
പുഞ്ചിരി പകരമായി നൽകി
കരയുന്നവൻറെ കണ്ണീർ തുടച്ച്
പുഞ്ചിരി പകർന്നുകൊടുത്ത്
ഏവർക്കും ഉപകാരിയായി
അയാൾ നടന്നു
ജീവിച്ചു
അകമ്പടിക്കാരായി ആരുമില്ലാതെ
അയാൾ നടന്നു
എല്ലാവർക്കും വേണ്ടപ്പെട്ടവൻ
സ്വന്തക്കാരോ ബന്ധക്കാരോ ഇല്ലാത്തവൻ
അച്ഛനാരെന്നോ അമ്മയാരെന്നോ അറിയാത്തവൻ
ഒടുവിൽ
തെരുവിൽ
ആളൊഴിഞ്ഞ ഒരിടത്തു്
അയാൾ മരിച്ചു കിടന്നു
എല്ലാവർക്കും വേണ്ടപ്പെട്ടവൻ
ഓരോരുത്തരും വന്നു നോക്കി
ഒന്നും പറയാതെ
മുൻപ് കണ്ട പരിചയം പോലും കാണിക്കാതെ മടങ്ങി
തെരുവിൽ
ആളൊഴിഞ്ഞ ഒരിടത്തു്
അയാൾ മരിച്ചു കിടന്നു
എല്ലാവർക്കും വേണ്ടപ്പെട്ടവൻ
ഓരോരുത്തരും വന്നു നോക്കി
ഒന്നും പറയാതെ
മുൻപ് കണ്ട പരിചയം പോലും കാണിക്കാതെ മടങ്ങി
അതെ
അയാൾ
എല്ലാവർക്കും വേണ്ടപ്പെട്ടവനായിരുന്നു
പക്ഷേ, ആർക്കും വേണ്ടാത്തവൻ
സ്വന്തക്കാരായി ആരുമില്ലാത്തവൻ
ആർക്കും വേണ്ടാത്ത ഒരു ശവം
അയാൾ
എല്ലാവർക്കും വേണ്ടപ്പെട്ടവനായിരുന്നു
പക്ഷേ, ആർക്കും വേണ്ടാത്തവൻ
സ്വന്തക്കാരായി ആരുമില്ലാത്തവൻ
ആർക്കും വേണ്ടാത്ത ഒരു ശവം
By: Siraj sarangapani

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക