സർ..
ഒരു സിക്കുലീവ് വേണം..
ഞാൻ തലയുയർത്തി നോക്കി..
പ്രണയം വിരഹത്തിന്റെ ബോർഡറുള്ള സാരിയുടുത്ത് മുന്നിൽ നിൽക്കുന്നു..
എന്താ പറ്റിയേ..
എൺപതു ശതമാനം കവികളും എന്നെ പറ്റി എഴുതിയെഴുതി ഞാൻ തീരെ അവശയായി സാർ..
അവസരങ്ങളിലും അനവസരങ്ങളിലും എഴുതിയെഴുതി എന്റെ പവിത്രത നഷ്ടപ്പെടുന്നു..എല്ലാവർക്കും എടുത്തുപെരുമാറാവുന്ന ഒരു വിഷയമായി ഞാൻ ചെറുതായി പോകുന്നു..ചിലർ ഫോട്ടോകൾ പതിപ്പിച്ചു എന്റെ മുഖം....
നല്ല എഴുത്തുകൾ വരുന്നുണ്ടല്ലോ.. പിന്നെ എല്ലാം വേണ്ടേ..ഞങ്ങൾക്ക് നീ ഇല്ലാതെ...
സർ ഞാൻ മാത്രമായാൽ..വേർപ്പാടുകൾ കൂട്ടി എന്നെയിങ്ങനെ...
കവിയാകാൻ .,കഥാകാരനാകാൻ എന്നെയിങ്ങനെ .....
പ്രതീക്ഷകളില്ലേ..പ്രകൃതിയില്ലേ..
ഉണ്ട്..അവരും വരാറുണ്ടല്ലോ..
ദേശസ്നേഹം എവിടെ സർ..
ലോങ്ങ്ലീവിലാണെന്ന കാരൃം ഞാൻ പറഞ്ഞില്ല..
മരണം...
ഇടയ്ക്ക് ഞെട്ടിച്ചുവരുന്ന സതൃം..വേണ്ട..അയാൾ വേണ്ട..
എന്റെ പേരുവരെ ചിലർ മാറ്റിവിളിച്ചുതുടങ്ങി..
കണ്ണു നിറഞ്ഞു പ്രണയം പിൻതിരിഞ്ഞു നടക്കവേ...
ഞാൻ ആരും കേൾക്കാതെ പറഞ്ഞു..
നീ ഞങ്ങളുടെ പ്രിയപ്പെട്ടവൾ..നീ തിരിച്ചു വരുക...
വരികളിൽ വിരിയുന്ന പൂവായി..
മനസ്സിലെ നൊമ്പരമായി..
നിലാവായി..നിഴലായി..ഒരു കുളിർക്കാറ്റായി..ചിലപ്പോൾ മോഹമായി..നിരാശയായി ..വേദനയായി.
നല്ലക്ഷരങ്ങളിൽ നീ വരിക....വീണ്ടും..
..പ്രേം ...

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക