പ്രക്യതിയുടെ പ്രണയസൗന്ദര്യം.
പ്രകാശത്തിന്‍ ചെറുവീചികളായ്
ഊര്‍ജ്ജ തരംഗങ്ങളായി
ശബ്ദവിന്യാസങ്ങളായി
എത്തുന്നു.സൂഷ്മതയുള്ള
കര്‍ണ്ണങ്ങളാല്‍ കേള്‍ക്കാം.
മനസ്സിന്‍ കവാടങ്ങളിലൂടെ
അവ മധുരസംഗീതമായി
പ്രവേശിക്കാം. ആ
സൂര്യപ്രകാശം സ്വീകരിച്ച്
പച്ചപ്പുകള്‍ സ്യഷ്ടിച്ച്
ഉന്‍മേഷത്തിന്‍ പുലരിത്തുടുപ്പില്‍
ചെം താമരപ്പൂവായ് വിടരാം.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക