വിളവെടുപ്പിന് തയ്യാറായ
പൂപ്പാടങ്ങള്‍,വിഷക്കറികള്‍
പെയ്തു തുടങ്ങിയ
പരസ്യപ്പേമാരികള്‍
പ്ളാസ്റ്റിക് മാമാങ്കം
പാഴ് വേലയന്നറിഞ്ഞിട്ടും
അണിയറയില്‍ യാത്രക്കൊരുങ്ങുന്ന
ചക്രവര്‍ത്തി.
പ്രഹസനകാഴ്ചകള്‍
ആഘോഷപ്രകടനങ്ങള്‍
എങ്കിലുമീ ഓണം
ഓര്‍മ്മകളില്‍ ഉജ്വലമായ്,
പഴയ നാട്ടിന്‍പുറകാഴ്ചകളായ്
നിറയുന്നു.
By:

