ഇളം വെയിലില്‍ പുഞ്ചിരിക്കും
പൂമാനത്തിന്‍ മുഖശ്രീ.
തിളങ്ങും പുഴക്കണ്ണാടിയില്‍
മുഖം നോക്കി,ഓര്‍മ്മകളില്‍
മുങ്ങുന്ന നടു വളഞ്ഞ
വയസ്സന്‍ തെങ്ങുകള്‍.
കടവില്‍ ചുറ്റിത്തിരിയുന്നു
വഴി മറന്ന കടത്തുതോണി
രാത്രിമഴയുടെ അടയാളങ്ങളായി
ബാക്കി പത്രങ്ങളായീ
ഒഴുകിവരുന്നു
ചെറു ചില്ലകള്‍,വാടിയ ഇലകള്‍
കൊഴിഞ്ഞ പൂക്കള്‍.
ചിന്തകള്‍ കൊരുത്ത്
മോഹത്തിന്‍ ചൂണ്ടയീല്‍
സ്വപ്നമത്സ്യങ്ങളെ
കൊയ്തെടുക്കാല്‍ വെമ്പുന്ന
മനസ്സെന്ന മുക്കുവന്‍,ഈ
ഏകാന്തമായ പുഴക്കര.
By: സോഹൻകെപി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക