ഞാനെന്റെ മുറ്റത്തെ
പൂമര ചില്ലയിൽ
നിന്നെ
കുറിച്ചൊന്നെഴുതിവെച്ചു
പൂമര ചില്ലയിൽ
നിന്നെ
കുറിച്ചൊന്നെഴുതിവെച്ചു
നീ മാത്രം കാണുവാൻ
ഓർത്തൊന്നു വെക്കുവാൻ
നിന്നെ കുറിക്കുന്ന
പ്രണയഗാനം
ഓർത്തൊന്നു വെക്കുവാൻ
നിന്നെ കുറിക്കുന്ന
പ്രണയഗാനം
അലിവിന്റെ ആത്മാവ്
തൊട്ടറിഞ്ഞന്നു ഞാൻ
നിന്നെ തിരഞ്ഞുള്ള
യാത്രപോയി
തൊട്ടറിഞ്ഞന്നു ഞാൻ
നിന്നെ തിരഞ്ഞുള്ള
യാത്രപോയി
നീ പോകും വഴിയിലും
നിൻ മണം വീശുന്ന
പൂമരചോട്ടിലും
നോക്കി നിന്നെ
നിൻ മണം വീശുന്ന
പൂമരചോട്ടിലും
നോക്കി നിന്നെ
കാലങ്ങൾ ദേശങ്ങൾ
മാറിമറിഞ്ഞിട്ടും
നിത്യം നിന്നുടെ
ചിന്ത മാത്രം
മാറിമറിഞ്ഞിട്ടും
നിത്യം നിന്നുടെ
ചിന്ത മാത്രം
അറിയില്ല എൻ പ്രിയേ
നീ എവിടെയാണെന്ന്
കാത്തിരിപ്പിന്റെ
കറുപ്പിലാണ്
നീ എവിടെയാണെന്ന്
കാത്തിരിപ്പിന്റെ
കറുപ്പിലാണ്
വരിക നീ വേഗമാ
പൂമരചോട്ടിലേ
ക്കെന്റെ ജീവന്റെ
അന്ത്യത്തിലെങ്കിലും
പൂമരചോട്ടിലേ
ക്കെന്റെ ജീവന്റെ
അന്ത്യത്തിലെങ്കിലും
-===
സാബി
സാബി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക