മഴമേഘപ്പറവകൾ
താഴ്ന്നു പറക്കുന്ന സന്ധ്യയിൽ
മഴമണികളാൽ പൊതിയപ്പെട്ട
ഒറ്റമരച്ചുവട്ടിൽ
കാർത്തു
ഉടുത്ത മല്ല് മുണ്ടാൽ
തുള്ളികളൊപ്പി
കാത്തു നിന്നു.
താഴ്ന്നു പറക്കുന്ന സന്ധ്യയിൽ
മഴമണികളാൽ പൊതിയപ്പെട്ട
ഒറ്റമരച്ചുവട്ടിൽ
കാർത്തു
ഉടുത്ത മല്ല് മുണ്ടാൽ
തുള്ളികളൊപ്പി
കാത്തു നിന്നു.
വെള്ളിപ്പാത്രത്തിൽ
കുരുത്ത
നാരായണൻ
ആറാംവിരലിലേ
ഒറ്റഗ്രാം തങ്കം പൊതിഞ്ഞ
ആഗ്രഹം അവൾക്ക് നീട്ടി.
കുരുത്ത
നാരായണൻ
ആറാംവിരലിലേ
ഒറ്റഗ്രാം തങ്കം പൊതിഞ്ഞ
ആഗ്രഹം അവൾക്ക് നീട്ടി.
പാതി തേഞ്ഞ ലൂണാറിന്റെ
നീലിമ പതിഞ്ഞ മുഖം
പഴുത്ത ലോഹം പോലെ
ചെമന്നതും
മരശിഖിരത്തിലേ ഒറ്റമൈന
മഴയിലിറങ്ങി.
നീലിമ പതിഞ്ഞ മുഖം
പഴുത്ത ലോഹം പോലെ
ചെമന്നതും
മരശിഖിരത്തിലേ ഒറ്റമൈന
മഴയിലിറങ്ങി.
ഉഷ്ണരോഗത്തിന്റെ ചൂടേറ്റ്
കാർത്തു
മരക്കൊമ്പിലെ
കൂരാറ്റക്കിളിക്കൂടായി.
കാർത്തു
മരക്കൊമ്പിലെ
കൂരാറ്റക്കിളിക്കൂടായി.
തൂവാനം കണ്ട്
മരം കരഞ്ഞതും
ശിവൻ കൂരയിൽ
നിന്നോടിയെത്തി
നാരായണപാദത്തിലേ
ആറാം വിരൽ നോക്കിനിന്നു
മരം കരഞ്ഞതും
ശിവൻ കൂരയിൽ
നിന്നോടിയെത്തി
നാരായണപാദത്തിലേ
ആറാം വിരൽ നോക്കിനിന്നു
അതുകണ്ട്
ഉറയുരിഞ്ഞ ഒരു പെൺനാഗം
മരഗർഭത്തിൽ നിന്നുയിർകൊണ്ട്
ആറാം വിരലിൽ ചുംബിച്ചുകൊണ്ടിരുന്നു.
ഉറയുരിഞ്ഞ ഒരു പെൺനാഗം
മരഗർഭത്തിൽ നിന്നുയിർകൊണ്ട്
ആറാം വിരലിൽ ചുംബിച്ചുകൊണ്ടിരുന്നു.
_________________________
രമേഷ് കേശവത്ത്..
രമേഷ് കേശവത്ത്..

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക