Slider

ഓർമ്മയുടെ ജാതകം

0

നിശ്ശബ്ദദൂരങ്ങളതിവേഗം താണ്ടി
മരിച്ചൊടുങ്ങുന്നു നിമിഷങ്ങള്സ്വയം
വലുതാവുന്നൊരു മുറിവിന്‍ വാതിലും
തുറന്നിറങ്ങുന്നൂ എനിക്കു മുന്നിലേ-
ക്കിണക്കമില്ലാതെ വിടരും വേദന
കറുത്ത പുഞ്ചിരിപ്പടവിറങ്ങവേ
കനത്ത കണ്ണുനീരുദിച്ച വാനിടം
പുഴയിലുന്മാദച്ചുഴിയിലമ്പിളി
യെഴുതി വെക്കുന്നൂ നിശ തന്‍ ജാതകം
നിനക്കറിയുമോ തുഴയെറിയുവാന്‍
ശനിയുടെ ശാപക്കയത്തില്‍മുങ്ങാതെ?
മനമുലക്കുന്ന വിഷാദരാഗത്തി-
ന്നുറവകള്ക്കുളളില് മധു ചുരത്തുവാന്‍?
ജപമുരുവിട്ടു പഠിച്ച നാക്കിലും
ജരാനരകള്‍തനന്‍ ജഢത്വം ബാധിച്ചു
ജയത്തിനായി ഞാന്‍നയിച്ച യുദ്ധങ്ങള്‍
ഭയത്തിന്നാസുരത്തിണര്‍പ്പുകളായി
പ്പരിണമിച്ചപ്പോള്ശരീരമില്ലാത്ത
നിഴലിനാണല്ലോ മരണമെന്നു പേര്‍
അതിനുമപ്പുറം മറവിയല്ലല്ലോ
അനാദിയാം ദിവ്യസ്മരണയാണല്ലോ

By: ശ്രീനി തൂണേരി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo