ഹൈസ്കൂളീ ചേര്‍ന്നപ്പോ..ആദ്യം മോചനം നേടിയത് ആ നീല ട്രൗസറീന്നായിരുന്നു.വെള്ള ഷര്‍ട്ടിന് മാറ്റമില്ല...
ശബ്ദമിത്തിരി കനത്തു...
ആ ജൂണിലെ മഴയും കനത്തതായിരുന്നു.
അച്ഛനും അമ്മയും ഇല്ലാതെ ബസ്സില്‍ ഒറ്റക്കായ് യാത്ര ...
പഴയ അലൂമിനി പ്പെട്ടി മാറി ...ചുമലീ ബാഗായ്..കുടയുടെ കാലിന്‍റെ നീളോം കുറഞ്ഞു..
മഴ പഴയത് പോലെ തന്നെ...
എത്ര പിള്ളേരാ.
ആ വല്യ സ്കൂളില്..തുള്ളിക്കൊരു കുടം പേമാരീന്ന് പറയും പോലെ..നാലു മണിയുടെ ജനഗണമനയും മഴയും...കാറ്റില് പട പടാന്ന് ജനലുകളടയുന്നതും പഴയ സ്കൂളിലെ പോലെ തന്നെ...
ആരാന്നാറിയില്ല...
സമരമുണ്ടേനും..
സ്കൂളും വിടേനും..
അത് മാത്രമേ അറിയൂ..സമരം മഴേനേം തോപ്പിച്ചിരുന്നു..8ന്നു ചോറും ചമ്മന്തീം പാത്രത്തീ കൊണ്ടോന്നു..പൈപ്പിന്‍റെ ചോട്ടീ മഴേത്ത് കാത്തു നിന്നു കഴുകണം..9 ന്നു ചോറും ചമ്മന്തീം ഇലയീ പൊതിഞ്ഞു കൊണ്ടോന്നു...ബസ്സ് വിട്ടു bsa slr സൈക്കിള്‍ വന്നു...മഴയോട് കിന്നാരം പറയാന്‍ കുടപോയ് മഴക്കോട്ട് വന്നു..കിണി കിണിന്ന് ബെല്ലിന്‍റെ ശബ്ദോം..
10ന്ന് ചോറ് കാന്‍റീന്നാക്കി..അമ്മേന്‍റെ ചോറൊക്കെ ആദ്യമായ് ബാദ്ധ്യതയായ് തോന്നിപ്പിച്ചു...ന്താ ചെയ്യുക.അന്നങ്ങിനെ തോന്നി..മഴ അന്നേരോം അങ്ങിനെ തന്നെ പെയ്തോണ്ടിരുന്നു..
മഴയും പെയ്തൊഴിഞ്ഞു...
മഞ്ഞും പെയ്തൊഴിഞ്ഞു...
പൊള്ളിച്ചോണ്ട് വേനലും വന്നു ..
ആ വല്യ സ്കൂളിലെ വല്യപരീക്ഷയും കഴിഞ്ഞു ..അവസാന നാളീ പുറത്തിറങ്ങി...ആര്‍പ്പു വിളീം കൂക്കീം എല്ലാടത്തുന്നും...ചോപ്പും പച്ചേം നിറമുള്ള സ്വര്‍ണ്ണ ടോപ്പുള്ള ഞങ്ങള്‍ടെ ഓരോരുത്തരുടെയും ഹീറോ പെന്നുകളീ നിന്ന് മഷിത്തുള്ളികള് പെരുമഴപോലെ പെയ്തിറങ്ങി...കയ്യിലെ നോട്ടു ബുക്കുകള് ചെറിയ ചെറിയ തുണ്ടുകളായ് കീറി ആകാശത്തേക്കെറിഞ്ഞ് പേപ്പറ് മഴയും ഉണ്ടാക്കി...
പിന്നേ മഴ പെയ്യുമ്പോ...
സ്വപ്നങ്ങള്‍ക്ക് നിറഭേദം വന്ന വല്യോരു കോളേജിലെ ..
വല്യൊരു ...അല്ലാ...ചെറിയൊരു പ്രീഡിഗ്രിക്കാരന്‍ കോളേജ് കുമാരനായ് മാറിയിരുന്നു....
ആ മഴക്കാലം പിന്നേ പറയാട്ടോ........
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക