Slider

ഞാനും ............. ഒരു മകൾ

1

അമ്മ പലപ്പോഴും എനിയ്ക്ക് വിരുന്നു -
ക്കാരിയായിരുന്നു. മൂന്ന് വർഷത്തിലൊ
രിയ്ക്കൽ വരുന്ന അതിഥി. 
ശരിയ്ക്കും അമ്മയുടെ സ്നേഹം കിട്ടാത്ത ഹതഭാഗ്യ.
ഒന്നാം പിറന്നാൾ കഴിഞ്ഞയുടനെ അമ്മ ഗൾഫിലേയ്ക്ക് പറന്നു.ഗൾഫിൽ
നേഴ്സായ അമ്മയ്ക്ക് പോകാതിരിയ്ക്കാനാവില്ലല്ലോ ...?
പിന്നെ, എല്ലാം എനിയ്ക്ക് അച്ഛനായിരു
ന്നു. അച്ഛന്റെ മാറിലെ ഇളം ചൂടേറ്റാണ്
ഞാൻ വളർന്നത്.
അച്ഛൻ പലപ്പോഴും എനിയ്ക്കമ്മയായി.
അച്ഛന്റെക്കൂടെ, കിടക്കുമ്പോൾ ചുരത്താത്ത മാറിൽ തപ്പിത്തടഞ്ഞ് ഞാൻ നുണയാൻ ശ്രമിയ്ക്കും.
" അയ്യേ.... യെന്താ, അച്ഛന്റെ കുട്ടി കാണിയ്ക്ക്യണെ.... ",യെന്ന് പറയും, എന്നിട്ട്, കളിയാക്കി ചിരിച്ച് കുപ്പിപ്പാൽ
തരും.
വാശിക്കാരിയായ എന്നെ നോക്കാൻ
അച്ഛൻ വളരെ ബുദ്ധിമുട്ടിട്ടുണ്ടാകും.
വല്ലപ്പോഴും വരുന്ന ഫോൺ കോൾ, ഞാനും അമ്മയുമായുള്ള ബന്ധം അതായിരുന്നു.
ആദ്യമായി വയസ്സറിയിച്ചപ്പോൾ, പരിചരിക്കുകയും കാര്യങ്ങൾ ,
പറഞ്ഞുതരേണ്ട അമ്മ വിദേശ നിക്ഷേ പത്തിനു പിന്നാലെയായിരുന്നു.
തികച്ചും, ഞാൻ ഒറ്റപ്പെടലിലയിരുന്നു.
പലപ്പോഴും എനിയ്ക്ക് കൂട്ടുകാരായത്
വെള്ളാരക്കണ്ണുള്ള പാവകളാ-
യിരുന്നു.
ഏകാന്തതയിൽ വിഷമങ്ങൾ പലതും
അവരൊത്തു പങ്കുവെച്ചു.
"വേണീ ..... യെന്താ, ഒന്നും പറഞ്ഞില്ല...? ഗോപേട്ടന്റെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി.
ഓർമ്മകളിൽ നിന്നും ഞാൻ പതിയെ
പിന്മാറി. കൈകളിൽ വെച്ചു തന്ന പത്ര
ത്താളുകൾ വിറയ്ക്കുന്നതുപ്പോലെ
തോന്നി.
ഗൾഫിലെ ജോലി ഒഴിവ്, പത്രത്തിൽ
വന്ന കാര്യം ഗോപേട്ടൻ സൂചിപ്പിച്ചിരുന്നു
അപ്പോഴും ,മാറിൽ തലചായ്ച്ച് ചിരിതൂകിക്കൊണ്ട് നന്ദ മോൾ കിടപ്പുണ്ടായിരുന്നു.
ഗോപേട്ടന് എന്തു മറുപടി നൽകും.?
മനസ്സ് അസ്വസ്ഥതയാകുന്നുണ്ട്.
" വേണ്ട .... എന്നെപ്പോലെ, അവളും തനിച്ചാകും.
അവളുടെ സ്വപ്നങ്ങളും മോഹങ്ങളും എന്നെപ്പോലെ വാടിക്കരിയണ്ട.
പെൺകുഞ്ഞാണ്, അമ്മയുടെ സ്നേഹവും കരുതലും എപ്പോഴും വേണം.
കിടക്കപ്പായയിൽ പരസഹായത്തി -
നായി കേഴുന്നൊരമ്മ ,അകത്ത് കിടപ്പുണ്ട്.
രോഗപീഢയായ സ്വന്തം അമ്മ .
"ഗൾഫിൽ നിന്നും കിട്ടിയ സമ്പാദ്യം "

By: 
Sumesh Kausthubham
1
( Hide )
  1. Anganeyum ammamarund..makkalkku vendi swantham santhosham upekshichavar.bharthavinu thanalavan swantham jeevitham nasippichavar..avare kanathe pokaruth....

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo