ഒരു യാത്രയില്‍ നമ്മളൊരുയാത്രയില്‍
കാതങ്ങള്‍ താണ്ടുന്ന മരുയാത്രയില്‍
പക്ഷങ്ങളില്ലാതെ പായുന്നു മോഹങ്ങള്‍
കൊഴിയുന്നു,തേങ്ങുന്നു തുടര്‍യാത്രയില്‍,
കാതങ്ങള്‍ താണ്ടുന്ന മരുയാത്രയില്‍
പക്ഷങ്ങളില്ലാതെ പായുന്നു മോഹങ്ങള്‍
കൊഴിയുന്നു,തേങ്ങുന്നു തുടര്‍യാത്രയില്‍,
കാലം നയിക്കുന്ന പാളങ്ങളില്‍ നമ്മള്‍
നോവിന്‍പുകതിന്നു തുടരുന്ന യാത്രകള്‍.
മുഖമില്ല നമ്മള്‍ക്കു മുഖംമൂടിമാത്രം
കല്പാഗ്നിപേറുന്ന വ്യഥപൂണ്ടജന്മം,
നോവിന്‍പുകതിന്നു തുടരുന്ന യാത്രകള്‍.
മുഖമില്ല നമ്മള്‍ക്കു മുഖംമൂടിമാത്രം
കല്പാഗ്നിപേറുന്ന വ്യഥപൂണ്ടജന്മം,
നിഴലുപോൽ നീളുംസമാന്തരപ്പാതയില്‍
വന്നുപോയെത്രയോ സഹായാത്രികര്‍
സമയങ്ങള്‍ വീശുംകൊടിയില്‍ ചലിക്കുന്നു
വ്യര്‍ത്ഥമോഹത്തിന്റെ ചൂളംവിളികള്‍.
വന്നുപോയെത്രയോ സഹായാത്രികര്‍
സമയങ്ങള്‍ വീശുംകൊടിയില്‍ ചലിക്കുന്നു
വ്യര്‍ത്ഥമോഹത്തിന്റെ ചൂളംവിളികള്‍.
കനല്‍ചുട്ടെടുക്കുന്ന വര്‍ത്തമാനങ്ങളില്‍
മിഴിനീര്‍ കുടഞ്ഞിട്ടു നാളയെത്തേടുന്നു
അടയാളമാകും വിളക്കിൽത്തെളിയുന്നൊ-
രിത്തിരിവെട്ടം പ്രതീക്ഷകള്‍ മാത്രം !
മിഴിനീര്‍ കുടഞ്ഞിട്ടു നാളയെത്തേടുന്നു
അടയാളമാകും വിളക്കിൽത്തെളിയുന്നൊ-
രിത്തിരിവെട്ടം പ്രതീക്ഷകള്‍ മാത്രം !
കയറുന്നിറങ്ങുന്നു സ്വപനങ്ങളായിരം
മോഹം ചലിപ്പിച്ച തീവണ്ടിയാത്രയില്‍
പിന്നിലേക്കോടിമറയുന്ന കാഴ്ചകള്‍
മറവികൾക്കേകുന്നു തുടരുന്നു യാത്രകള്‍.
മോഹം ചലിപ്പിച്ച തീവണ്ടിയാത്രയില്‍
പിന്നിലേക്കോടിമറയുന്ന കാഴ്ചകള്‍
മറവികൾക്കേകുന്നു തുടരുന്നു യാത്രകള്‍.
കനവുകള്‍പൂക്കാതെ കനലായ്ക്കൊഴിയുന്ന
മോഹഭംഗത്തിന്റെ ചുടുനെടുവീര്‍പ്പുകള്‍
കൂകിവിളിച്ചങ്ങു പായുന്നു പഴകിയ
കരിയില്‍കിതച്ചങ്ങു തീവണ്ടി നിത്യവും.
========================
ശിവരാജന്‍ കോവിലഴികം
മയ്യനാട്...........
.
മോഹഭംഗത്തിന്റെ ചുടുനെടുവീര്‍പ്പുകള്‍
കൂകിവിളിച്ചങ്ങു പായുന്നു പഴകിയ
കരിയില്‍കിതച്ചങ്ങു തീവണ്ടി നിത്യവും.
========================
ശിവരാജന്‍ കോവിലഴികം
മയ്യനാട്...........
.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക