ഇടിമുഴക്കം തന്നെ
ഇറോം
നിന്റെ പേരും പെരുമയും
പേമാരിപോലെ പെയ്തു
നീ നിറയണം
ഇനി എന്നുമേ
വിശപ്പിനെ തോൽപ്പിച്ച
കാരിരുമ്പിൻ
കരുത്താണ് ഇറോം
മണിപ്പൂരിൻ വീര്യത്തിനപ്പുറം
ലോകമാകെ
പരത്തണം നീ വിപ്ലവം
നിർത്തിടും നിൻ
പാതയിൽ
ആയിരങ്ങൾ കൂടെയോ
പുതു
മാർഗ്ഗമ്മതേറ്റിടാൻ
അവർ
നിരനിരയായ് വന്നിടും
നേർന്നിടാം ആശംസകൾ
വിജയിച്ചീടുക നിത്യവും
ഇറോം നീ ദേവത
പോരാളികളുടെ
ദേവത
----
സാബി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക