Slider

ഞാനും നമ്മളും

0

പുഴവറ്റുന്നു
പുഴയോരം കരയുന്നു
പുഴയിലെ മണലിനെ 
പുഴയോടെ തിന്നുന്നു
പുഴയുടെ ചങ്ങാതിമാർ
'മണലൂറ്റുകാർ'
മരങ്ങൾ മറയുന്നു
മാമലകൾ നിരത്തുന്നു, ഭൂമിതൻ
മുലപോലെനിന്നൊരാ മൊട്ടക്കുന്നുകൾ
മൂടോടെ പിഴുതുമറിച്ചങ്ങഹോ !
കയ്യോന്നി കാണാനില്ല
കൂവളം പണ്ടേയില്ല
കാമിനിമാരുടെ കാർകൂന്തൽ
കുഞ്ഞായിക്കുഞ്ഞായിപ്പോൾ
കാണാനേയില്ലന്നോരുപക്ഷം !
ഓടിട്ടവീടുപോയീ
ഓലയോരപൂർവ്വവസ്തുവായീ, വഴി-
യോരങ്ങളിൽ പഴയനാട്ടുക്കൂട്ടമില്ല
ഓരോരോ ചിന്തയിലോരോമനുഷ്യർ
ഓലേഞ്ഞാലിക്കുരുവിയെ കണ്ടതില്ല !
വിളനിലം പാഴ്നിലമായീ
വിളകൾ തന്നങ്ങപൂർവ്വമായീ
വിഷംതിന്നാലും വിളവേണ്ട കുട്ടാ
വർഗ്ഗീയവാദം, മതേതരത്വം
വല്ലാതെതിന്നങ്ങു വിശപ്പുപോയീ !
ആറടി മണ്ണിന്നവകാശിയാണേ, ഞാ-
നാരോടും കെഞ്ചേണ്ടകാര്യമില്ല
ആയിരപ്പറനെല്ലു കൊയ്തിട്ടാലും
ആരാർക്കുവേണമതാണുപ്രശ്നം
ആമാശയത്തിന്നു 'മാഗ്ഗി' മതിയെങ്കി-
ലാരോടോ പിന്നെപ്പറയേണ്ടതുണ്ടോ?
ഞാനൊന്നുമാളല്ല പറയാനിതൊന്നും
ഞാനുമിക്കൂട്ടത്തിൽ തന്നെയാണേ
ഞാറൊന്നു നടുവാനാവതില്ല, പിന്നെ
ഞാറ്റുവേലയ്ക്കിനി നേരമില്ല
ഞാനെന്നഭാവം മാത്രമുള്ള
ഞാനുമീ 'നമ്മളിൽ' ത്തന്നെയല്ലേ?
By: വേണു 'നൈമിഷിക'
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo