” അർത്ഥമില്ലായ്മയുടെ അർത്ഥം തേടി നടക്കുന്ന ഭ്രാന്തൻ ” ശബ്ദം കേട്ട് അവൻ പിറകിലേക്ക് തിരിഞ്ഞു നോക്കി.
മുഖത്തേക്ക് സൂക്ഷിച്ച് നോക്കിക്കൊണ്ട് അവൾ നിൽക്കുന്നു.
“അപ്പോ എങ്ങനാ, ജീവിതമാകുന്ന പുസ്തകത്തിലെ ഈ ചെറിയ അധ്യായവും ഒരു ആശ്ചര്യ ചിഹ്നം ഇട്ട് ഇവിടെ അവസാനിപ്പിക്കുന്നു അല്ലേ?” അവളുടെ സ്ഥായീഭാവമായ ആശ്ചര്യത്തോടെ അവൾ ചോദിച്ചു.
“ആശ്ചര്യ ചിഹ്നമിട്ട് ഇവിടെ നിർത്താം എന്നായിരുന്നു ഞാൻ കരുതിയിരുന്നത്, എന്നാൽ ഇപ്പോൾ തോന്നുന്നു ആശ്ചര്യ ചിഹ്നത്തിനു പകരം മൂന്നു കുത്തുകൾ ഇടാം എന്ന്. തുടരും എന്ന് പറയും പോലെ .”
അവൻ മറുപടി പറഞ്ഞു.
“അപ്പോൾ ആ കുത്തുകളുടെ നീളം ?” അവൾ വീണ്ടും ചോദിച്ചു.
അതിനു മറുപടി പറയാൻ അവന് അധികം ആലോചിക്കേണ്ട കാര്യമുണ്ടായിരുന്നില്ല.
“ആ കുത്തുകളുടെ നീളം; അതിന്റെ ആഴവും പരപ്പുമെല്ലാം കാലം തീരുമാനിക്കട്ടെ.ഈ അധ്യായം ഇവിടെ എഴുതിത്തുടങ്ങിയ കാലത്തിനു തന്നെ നമുക്കത് വിട്ടുകൊടുക്കാം ”
ആശ്ചര്യവും സന്തോഷവും പിന്നെ നിർവചിക്കാനാവാത്ത മറ്റെന്തൊക്കെയോ വികാരങ്ങളുടെയും സമ്മിശ്രഭാവത്തോടെ അവൾ അവനെ മിഴിച്ചു നോക്കി. നിഷ്കളങ്കനായ കുസൃതിക്കാരന്റെ കണ്ണുകളോടെ അവനും.
ഒരു നിമിഷം അവർ അങ്ങനെ തന്നെ നിന്നു. പിന്നൊരു പൊട്ടിച്ചിരിയിൽ അവർ മതിമറന്നു. നീണ്ട ഒരു രേഖയുടെ ആദ്യ ബിന്ദുക്കൾ അവ അവിടെ അടയാളപ്പെടുത്തി…
By Fredin Abraham
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക