Slider

വില്പനയ്ക്ക് വച്ച സാതന്ത്ര്യം

0

ഞാനെൻറെ ചിന്തകളും ബുദ്ധിയും
വില്പനക്ക് വയ്ക്കുന്നു
ഏതു കള്ളപ്പണക്കാരനും വിലക്കെടുക്കാം
ജീവിതം സുഖിക്കാനുള്ളതാണ്
അടുത്ത തലമുറ
അവരുടെ കാര്യം അവർ തന്നെ നോക്കട്ടേ
എനിക്ക് ഇന്നത്തെ സുഖങ്ങൾ മാത്രം മതി
ഞാൻ
എൻറെ വെള്ളവും മണ്ണും ആകാശവും
പണയം വയ്ക്കുന്നു
എൻറെ പെണ്ണിനേയും സഹോദരങ്ങളെയും
പണയം വയ്ക്കുന്നു
ഏതു സ്വദേശിക്കും വിദേശിക്കും
പണയത്തിനോ വിലയ്‌ക്കോ എടുക്കാം
കള്ളപ്പണമോ വെള്ളപ്പണമോ
ഒന്നും എനിക്ക് വിഷയമല്ല
ഏതോ അർദ്ധരാത്രിയിൽ കിട്ടിയെന്നു
ആരോ പറഞ്ഞ സ്വാതന്ത്ര്യം
ഞാൻ വില്പനക്കു വച്ച സ്വാതന്ത്ര്യം
കൂരിരുട്ടിലെവിടെയോ
എന്നെപ്പേടിച്ചു മറഞ്ഞിരിക്കുന്നു
എന്തും പണയം വയ്ക്കുന്നവൻ
എന്തും വിറ്റു തിന്നുന്നവൻ
ഞാൻ എന്നും സ്നേഹിച്ചത്
എൻറെ അടിമത്വത്തെ മാത്രം
അതെ ഞാൻ ഭാരതീയൻ
By Siraj Sarangapani
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo