അപ്പു നല്ല കുട്ടിയാണ്
ദൊപ്പു ചീത്ത കുട്ടിയും
കുട്ടികൾക്ക് നല്ലതും ചീത്തയും മനസ്സിലാക്കിക്കൊടുക്കാൻ
കളിക്കുടുക്കയുടെ ഒരു തന്ത്രം.
ദൊപ്പു ചീത്ത കുട്ടിയും
കുട്ടികൾക്ക് നല്ലതും ചീത്തയും മനസ്സിലാക്കിക്കൊടുക്കാൻ
കളിക്കുടുക്കയുടെ ഒരു തന്ത്രം.
പാർക്കിൽ കളിച്ചു കൊണ്ടിരിക്കുന്പോൾ
ദൊപ്പു പൂ പറിക്കാൻ നോക്കി
അപ്പു പറഞ്ഞു വേണ്ട സെക്യൂരിറ്റി ക്കാരൻ വന്ന്
പിടിക്കുമെന്ന്.
ദൊപ്പു കേട്ടതേയില്ല
പൂ പറിച്ചു
അപ്പൊ ദേ
സെക്യൂരിറ്റിക്കാരൻ
വന്ന് ദോപ്പുവിനെ വഴക്കു പറഞ്ഞു
ദൊപ്പു ചമ്മി പോയി.
ദൊപ്പു പൂ പറിക്കാൻ നോക്കി
അപ്പു പറഞ്ഞു വേണ്ട സെക്യൂരിറ്റി ക്കാരൻ വന്ന്
പിടിക്കുമെന്ന്.
ദൊപ്പു കേട്ടതേയില്ല
പൂ പറിച്ചു
അപ്പൊ ദേ
സെക്യൂരിറ്റിക്കാരൻ
വന്ന് ദോപ്പുവിനെ വഴക്കു പറഞ്ഞു
ദൊപ്പു ചമ്മി പോയി.
പിന്നെയൊരവസത്തിൽ
ദൊപ്പു കുട സ്കൂളിൽ വച്ച് മറന്നു
അപ്പു പറഞ്ഞു നമുക്ക് ഇപ്പൊ തന്നെ പോയി
എടുക്കാം എന്ന്
ദൊപ്പു കേട്ടില്ല
പിറ്റേ ദിവസം പോയപ്പോൾ ദൊപ്പുവിന്റെ കുട
കാണാനില്ല.
വീണ്ടും ദൊപ്പു
ചമ്മി പോയി...
ദൊപ്പു കുട സ്കൂളിൽ വച്ച് മറന്നു
അപ്പു പറഞ്ഞു നമുക്ക് ഇപ്പൊ തന്നെ പോയി
എടുക്കാം എന്ന്
ദൊപ്പു കേട്ടില്ല
പിറ്റേ ദിവസം പോയപ്പോൾ ദൊപ്പുവിന്റെ കുട
കാണാനില്ല.
വീണ്ടും ദൊപ്പു
ചമ്മി പോയി...
ദൊപ്പു വളരെ അടുത്ത് നിന്നാണ് ടി.വി കാണുന്നത്.
അപ്പു ആകട്ടെ ആവശ്യത്തിന് അകലത്തിരുന്നു
മാത്രമേ ടി. വി കാണൂ.
അപ്പു ആകട്ടെ ആവശ്യത്തിന് അകലത്തിരുന്നു
മാത്രമേ ടി. വി കാണൂ.
കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെന്നിരിക്കെ
ഗൗതാജു വളരെ അടുത്ത് ഇരുന്നാണ് ടി. വി കാണുന്നത്.
അതൊന്നു മാറ്റിയെടുക്കാൻ ഞാൻ
അപ്പു ദൊപ്പു തന്ത്രം പ്രയോഗിക്കാൻ തീരുമാനിച്ചു.
ഗൗതാജു വളരെ അടുത്ത് ഇരുന്നാണ് ടി. വി കാണുന്നത്.
അതൊന്നു മാറ്റിയെടുക്കാൻ ഞാൻ
അപ്പു ദൊപ്പു തന്ത്രം പ്രയോഗിക്കാൻ തീരുമാനിച്ചു.
ടി വി അടുത്ത് ഇരുന്നു കാണുന്നത്
ദൊപ്പു ആണല്ലോ?
ഗൗതാജു
ദോപ്പുവാണോ??
ദൊപ്പു ആണല്ലോ?
ഗൗതാജു
ദോപ്പുവാണോ??
അതെ ഞാൻ ദൊപ്പുവാണ് അവന്റെ മറുപടി ഞങ്ങളെ ഞെട്ടിച്ചു.
അല്ല അവൻ നോക്കുന്പോൾ അപ്പു ആകുക എന്നത് ഒരു ബോറൻ പരിപാടിയാണ്.!
അല്ല അവൻ നോക്കുന്പോൾ അപ്പു ആകുക എന്നത് ഒരു ബോറൻ പരിപാടിയാണ്.!
എല്ലാരേയും അനുസരിച്ചു ജീവിക്കണം.
വലിയ കഷ്ടപ്പാടാണ്!
ദൊപ്പു ആയാൽ പിന്നെ ആരും ചോദിയ്ക്കാൻ വരില്ല.!
എന്തും ചെയ്യാം
സ്വാതന്ത്രവും ഉണ്ട്.
അല്ലെങ്കിലും ആരും പറഞ്ഞത് കേൾക്കാതെ
പാർക്കിൽ സെക്യൂരിറ്റിക്കാരന്റെ
കണ്ണ് വെട്ടിച് പൂ പറിക്കുന്നതല്ലേ
കട്ട ഹീറോയിസം?!?
വലിയ കഷ്ടപ്പാടാണ്!
ദൊപ്പു ആയാൽ പിന്നെ ആരും ചോദിയ്ക്കാൻ വരില്ല.!
എന്തും ചെയ്യാം
സ്വാതന്ത്രവും ഉണ്ട്.
അല്ലെങ്കിലും ആരും പറഞ്ഞത് കേൾക്കാതെ
പാർക്കിൽ സെക്യൂരിറ്റിക്കാരന്റെ
കണ്ണ് വെട്ടിച് പൂ പറിക്കുന്നതല്ലേ
കട്ട ഹീറോയിസം?!?
ആശാൻ കൊച്ചു ടി.വിയിൽ
തന്റെ ഇഷ്ട പരിപാടി എല്ലാം കണ്ടതിനു ശേഷം ഒരു ഇറക്കമുണ്ട്.!
തന്റെ ഭരണത്തിൽ പ്രജകൾ എല്ലാം സന്തോഷമാണോ എന്ന് നോക്കാൻ ഒരു
ഇറക്കം.
ആദ്യം പോയി കുഞ്ഞി വാവക്ക് ഒരുമ്മ.
എല്ലാത്തിനും ചേട്ടൻ ഉണ്ട് കേട്ടോ എന്ന ഭാവത്തിൽ.
പിന്നെ അപ്പു ചേട്ടനെ ഒന്ന് നോക്കും.
പാവം ബ്ലോക്കുകൾ ഒക്കെ വച്ച് കാറോ പ്ലെയിനോ
ഒക്കെ ഉണ്ടാക്കികൊണ്ടിരിക്കുകയായിരിക്കും.
നേരെ പോയി ഒരു തട്ട്.!
എല്ലാം തവിടു പൊടി...
തന്റെ ഇഷ്ട പരിപാടി എല്ലാം കണ്ടതിനു ശേഷം ഒരു ഇറക്കമുണ്ട്.!
തന്റെ ഭരണത്തിൽ പ്രജകൾ എല്ലാം സന്തോഷമാണോ എന്ന് നോക്കാൻ ഒരു
ഇറക്കം.
ആദ്യം പോയി കുഞ്ഞി വാവക്ക് ഒരുമ്മ.
എല്ലാത്തിനും ചേട്ടൻ ഉണ്ട് കേട്ടോ എന്ന ഭാവത്തിൽ.
പിന്നെ അപ്പു ചേട്ടനെ ഒന്ന് നോക്കും.
പാവം ബ്ലോക്കുകൾ ഒക്കെ വച്ച് കാറോ പ്ലെയിനോ
ഒക്കെ ഉണ്ടാക്കികൊണ്ടിരിക്കുകയായിരിക്കും.
നേരെ പോയി ഒരു തട്ട്.!
എല്ലാം തവിടു പൊടി...
അപ്പച്ച ചിലപ്പോൾ ചെറുതായി ഒന്ന് മയങ്ങുകയായിരിക്കും.
ഒരടി!
ഹാ!
നീ അങ്ങനെ ഉറങ്ങേണ്ട!
അങ്ങിനെ ഗൗതാജൂന്റെ ഗുണ്ടായിസം
കം ഭരണം.!
കുറച്ചു കൂടി കഴിഞ്ഞാൽ അവൻ
പറയാൻ സാധ്യതയുള്ള ഒരു ഡയലോഗ്
ഇപ്പോഴേ എന്റെ മനസിലുണ്ട്.
"ഗൗതം എന്ന മിത്രത്തെയെ നിനക്കറിയൂ
വീർ എന്ന ശത്രുവിനെ നിനക്കറിയില്ല
മൈ ഫോൺ നന്പർ ഈസ് ......"
ഒരടി!
ഹാ!
നീ അങ്ങനെ ഉറങ്ങേണ്ട!
അങ്ങിനെ ഗൗതാജൂന്റെ ഗുണ്ടായിസം
കം ഭരണം.!
കുറച്ചു കൂടി കഴിഞ്ഞാൽ അവൻ
പറയാൻ സാധ്യതയുള്ള ഒരു ഡയലോഗ്
ഇപ്പോഴേ എന്റെ മനസിലുണ്ട്.
"ഗൗതം എന്ന മിത്രത്തെയെ നിനക്കറിയൂ
വീർ എന്ന ശത്രുവിനെ നിനക്കറിയില്ല
മൈ ഫോൺ നന്പർ ഈസ് ......"
By rakesh vallittayil

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക