നിറഞ്ഞ പുഞ്ചിരിയോടെ
മിഴിനീരാല്‍ കണ്ണിലെ തീയണച്ച്
വിതുമ്പുംചുണ്ടുകള്‍ക്ക് വിലങ്ങിട്ടു
മനസ്സുകൊണ്ട് നേരണം മംഗളം
മിഴിനീരാല്‍ കണ്ണിലെ തീയണച്ച്
വിതുമ്പുംചുണ്ടുകള്‍ക്ക് വിലങ്ങിട്ടു
മനസ്സുകൊണ്ട് നേരണം മംഗളം
പരിഭവങ്ങള്‍ തീര്‍ത്ത പകലുകളും
പിണക്കങ്ങള്‍ ഉരുക്കഴിച്ച ഇരവുകളും
ഓര്‍മ്മകളില്‍ മറയുമെന്നോര്‍ക്കുക
പിണക്കങ്ങള്‍ ഉരുക്കഴിച്ച ഇരവുകളും
ഓര്‍മ്മകളില്‍ മറയുമെന്നോര്‍ക്കുക
തനിച്ചായിപ്പോകും നടവഴികളില്‍
ഇടറരുത് പാദങ്ങള്‍ ഒരിക്കലും
ദൂരങ്ങള്‍ഏറെ ഉണ്ടെന്നോര്‍ക്കുക
ഇടറരുത് പാദങ്ങള്‍ ഒരിക്കലും
ദൂരങ്ങള്‍ഏറെ ഉണ്ടെന്നോര്‍ക്കുക
ഓര്‍മ്മകള്‍ പിന്നീട്കുത്തിനോവിക്കുമ്പോള്‍
ഓടി ഒളിക്കരുത് ഒന്നില്‍നിന്നും
തോല്‍ക്കുവാന്‍ മനസ്സില്ലെന്നോര്‍ക്കുക
ഓടി ഒളിക്കരുത് ഒന്നില്‍നിന്നും
തോല്‍ക്കുവാന്‍ മനസ്സില്ലെന്നോര്‍ക്കുക
നഷ്ടങ്ങള്‍ ഏറെനല്‍കിയെങ്കിലും
നഷ്ടപ്പെടുത്തരുത് ഒരിക്കലുംജീവനെ
സ്വയം ജയിക്കുവാന്‍ ജീവിച്ചു കാട്ടണം
--------------------------------അനഘ രാജ്
നഷ്ടപ്പെടുത്തരുത് ഒരിക്കലുംജീവനെ
സ്വയം ജയിക്കുവാന്‍ ജീവിച്ചു കാട്ടണം
--------------------------------അനഘ രാജ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക