നാൽക്കവലയിൽ
നാട്ടുവഴികളിൽ
ഇരുളിലും
വെളിച്ചത്തിലും
ഉയിർക്കൊള്ളുന്നൂ മുളള്
ആളുകൂടുമ്പോൾ
ആർത്തനാദങ്ങളിലേക്കും
ചോര വീഴുമ്പോൾ
ചോദ്യചിഹ്നങ്ങളിലേക്കും
പിച്ചവെക്കുന്നൂമുളള്
അംഗനവാടികളിൽ
അനുസരണയില്ലാതെ
ദേവാലയങ്ങളിൽ
പ്രാർത്ഥനയില്ലാതെ
തറഞ്ഞു കയറുന്നൂ
മുളള്
എൻ്റെയുള്ളിലും
നിൻ്റെയുള്ളിലും
ഇsത്താന വലത്താന
പറഞ്ഞ്
അട്ടഹസിക്കുന്നൂ
മുളള്
അടുത്ത
ജന്മത്തിലേക്ക്
വായും
പൊളിച്ചിരിക്കവേ
പാപപുണ്യങ്ങൾ
ചേർത്ത്
മരണത്തിലേക്കൊന്നു
മുളള്...
നീട്ടി മുളള്!
By: Sreeni Tuneri

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക