Slider

ആഹാ

0

എൻ്റെ കദന  കഥ ഞാൻ നിങ്ങളോട് പറയാം . എന്റെ മനസ്സിന് മുകളിൽ പതിഞ്ഞ ഭാരം നിങ്ങളുടെ മൗന ഭാവം കൊണ്ടു പോലും അലിഞ്ഞു കുറയുമെന്ന് എനിക്കാശ്വസിക്കാമല്ലോ .
ഇല്ലേ ,
ക്ഷമിക്കണം നിങ്ങൾ മൗനത്തിലായിരിക്കുമല്ലോ - ശരി ഞാൻ കഥ പറയാം -
എന്റെ പേര് '--- ഓ പേരിലെന്തിരിക്കുന്നു ? ഫേസ്ബുക്ക് ശാഖകളായി ചില്ലകൾ തോറും പൂത്ത് കാറ്റിന് പൂമണം നൽകി പടർന്ന് പറക്കുന്ന കാലത്ത് വലതു കാലുവച്ച് അതിലേക്ക് വന്നവളാണ് ഞാൻ - ഫേസ്ബുക്കിനേ കുറിച്ചോ അല്ലെങ്കിൽ ഒരു ബുക്കിനേ കുറിച്ചോ ക്ഷ ത്ര ഞ്ഞ അറിയാത്ത ഒരു ആളാണ് എന്റെ അച്ഛൻ . എന്നിട്ടും ഞാൻ പ്രൊഫൈൽ പേര് ആഹാ എന്നാക്കി - എന്റെ ചിത്രത്തിനു പകരം മുളച്ചു വരുന്ന ഒരു പയർ മണിയുടെ ചിത്രം നൽകി - അതിനു ഞാൻ വെള്ളവും വളവും നൽകി , ആ പയർ കുഞ്ഞ് എന്നെ ഏറേ സ്നേഹിക്കാൻ തുടങ്ങി. ആരും കാണാതെ തന്നെ ഞാനതിനെ വളർത്തി. ഞങ്ങളുടെ സ്നേഹ പ്രയാണത്തിൽ ആരെങ്കിലും എത്തിനോക്കുന്നുണ്ടോ എന്നു പോലും ഞാൻ ശ്രദ്ധിച്ചില്ല. അച്ഛനോടാരെങ്കിലും കുശുമ്പ് പറഞ്ഞാലോ എന്ന് സംശയിച്ച ഞാൻ അച്ഛന്റെ അടുത്ത് അധിക സമയം നിൽക്കാറില്ല. പയർ കൊച്ച് വള്ളിവീശിത്തുടങ്ങി . നനുത്ത രോമങ്ങളോടെ അതി മൃഥുല അംഗുലീയവും മായി അത് വളരാൻ തുടങ്ങി ,തിളങ്ങുന്ന അവളുടെ മേനിയിൽ വെള്ളം വീണാൽ പളുങ്ക് മണി പോലെ ഊർന്ന് താഴെ പതിക്കുമായിരുന്നു. അത്രയ്ക്കും മിനുസമാർന്നതായിരുന്നു അവളുടെ മേനി. ഈ വളർച്ച ആരെല്ലാമോ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പൂവിടുന്ന കാലം കാത്തിരുന്ന് ആരെല്ലാമോ കണ്ണെറിയുന്നുണ്ടായിരുന്നു. ഇടയ്ക്ക് ചിലർ ഇൻ ബോക്സിൽ വളം നൽകാൻ വന്നിരുന്നു. പക്ഷെ അവർ അവകാശവാദം പറഞ്ഞാലോ - വേണ്ട - ഞാൻ ആരോടും ഒന്നും പറഞ്ഞില്ല.
വളളിയ്ക്ക് നീളം വയ്ക്കാൻ തുടങ്ങി , ഇലഞട്ടിനിടയ്ക്ക് കുഞ്ഞ് പൂമുഴ വന്നു തുടങ്ങി. ആയിടയിൽ ഒരു ഇല അടർന്നു വീണു. അപ്പോൾ അതുവരെ മറഞ്ഞു നിന്ന കാണ്ഡ ഭാഗത്തു നിന്നും ഒരു പ്രകാശം പരന്നു. അതു കണ്ട ചിലർ ലോഗ്യം നടിച്ച് അടുത്തുവന്നു.
അവളുടെ കളിയിൽ , സ്നേഹത്തിൽ ചെറിയ ചെറിയ വ്യത്യാസങ്ങൾ വന്നുവെന്ന് എനിക്ക് സംശയം തോന്നി- പക്ഷെ ഞാനത് കാര്യമായി എടുത്തില്ല' ഇൻബോക്സിൽ വന്ന ചില മിഠായികൾ അവൾ നുണഞ്ഞിരുന്നതായി ഞാൻ പിന്നീടാണറിഞ്ഞത് . ഒരു ദിവസം തിളങ്ങുന്ന പച്ച നിറം കണ്ടപ്പോൾ . ഒന്ന് കിള്ളി നോക്കിയപ്പോൾ അത് മിഠായ് കടലാസാണെന്ന് മനസ്സിലായത് .
എനിക്കത് സഹിക്കാൻ കഴിഞ്ഞില്ല. പിന്നെ എന്തു ചെയ്യണമെന്ന് അറിയാതിരുക്കുന്ന അവസരത്തിൽ ആണ് , അവൾ പൂവിടാനായി നിൽക്കുന്നത് കണ്ടത് . ഇൻ ബോക്സിലെ മധുരങ്ങൾ കഴിച്ച അവൾ വല്ലാതെ വളർന്നതായി മസ്സിലായി.
എന്തു ചെയ്തും ഇവളെ ഒരു പന്തൽ കെട്ടി പടർത്തണം -
അച്ഛൻ ഇൻബോക്സിനെ ദൂരെ മാറ്റി വച്ച് അവളെ ചെറുനാര് കൊണ്ട് ഒരു ഒരു ശക്തിയുള്ള നിറയെ നാരുകളുള്ള പച്ച കമ്പിൽ കെട്ടി -
അന്ന് കുറച്ചു കണ്ണീർ പൊഴിച്ചതല്ലാതെ പിന്നീട് അവൾ ഉത്സാഹവതിയായിരുന്നു. അവൾ ആ കമ്പിൽ പടർന്നു കയറി - പക്ഷെ അവൾ സുന്ദരിയായി തന്നെ നിന്നു , പൂവുകൾ വിരിഞ്ഞു കൊഴിഞ്ഞു. പച്ചക്കമ്പ് ഇതൊന്നും ശ്രദ്ധിച്ചില്ല.
ഇൻ ബോക്സിലെ പച്ചവെളിച്ചം കാണാതെ ചിലർ , അവളുടെ അടുത്ത ആളുകളുടെ പോസ്റ്റിൽ ചാരി നോക്കി.
അവളെ വള്ളി വീശുന്ന പ്രായത്തിൽ കണ്ട ഒരു സുന്ദരൻ പച്ചക്കമ്പിന്റ ഫേക്ക്ചിത്രമിട്ട് അവളോട് റിക്വസ്റ്റ് അയച്ചു.
അടുത്തുള്ള പച്ചക്കമ്പിനെ പോലെ തന്നെ അടുത്ത് ഒരു ഫേക്ക് കമ്പ് വന്നപ്പോൾ അവൾക്ക് കൺഫ്യൂഷനായി . പക്ഷെ വൈകി പോയി , അച്ഛൻ വന്ന് ഫേക്കിനെയും അവളെയും പിഴുത് അടുത്തുള്ള പാറയിൽ എറിഞ്ഞു.
അവൾ ഒരാഴ്ച ആ പാറയിൽ വെള്ളവും വളവും കിട്ടാതെ വിളറി -
ഇനിയും പച്ചവിടാത്ത അവളെ നിങ്ങളാരെങ്കിലും ഒന്ന് തൊട്ട് തലോടുമോ
ഇനി നിങ്ങളൊന്ന് ചിന്തിക്കൂ - പാവം പയർ ചെടി എന്തു ചെയ്തു ? അവൾ ആരുടെയെങ്കിലും അടുത്തു പോയോ പ്രലോഭിപ്പിച്ചോ , ഇല്ല. പക്ഷെ അവൾ ശിക്ഷിക്കപ്പെട്ടു.
കാലങ്ങൾ കടന്നു പോയി
ഇന്നവൾ ഒരു പയർച്ചെടിയല്ല . ഇന്ന് അവൾ Profile ചിത്രത്തിൽ ആടകളണിഞ്ഞ ഒരു പൂർണമായ് കായ്ഫലം തന്ന അപ്സരസാണ്.
പക്ഷെ ഒരിക്കലും ഒരാളെയും ഫേക്കുകളെ പേടിച്ച് ഇവളെ പോലുള്ള നിഷ്കളങ്കകളെ ശിക്ഷിക്കരുത്.
നിങ്ങളുടെ മൗനം വെടിയുന്നത് നിങ്ങളുടെ ഇഷ്ടം -
എന്ന്
സ്വന്തം ഞാൻ


By: 

Satheesan Moleri Illam
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo