Slider

നുറുങ്ങ്

0

വനിതകളുടെ 5000 മീറ്റർ ഹീറ്റസ്.17 താരങ്ങളുടെയും കാലുകൾ ചലിക്കുകയായിരുന്നു.ന്യൂസിലെഡിന്റെ നിക്കിയ്ക്ക് കാൽവഴുതുന്നു.പിറകെ ഒാടിവന്ന അമേരിക്കയുടെ അബെ നിക്കിയുടെ കാൽതട്ടി വീഴുന്നു. വീണവരെ അവഗണിച്ച് ബാക്കിയുള്ളവർ മഹാപ്രസ്ഥാനത്തിനെ ലക്ഷ്യമാക്കി നീങ്ങുന്നു.അവരെയും കുറ്റം പറയാനാകില്ല.എത്രയോ വർഷങ്ങളുടെ കാത്തിരിപ്പാകാം.എന്നാൽ നാടകീയത ഇനിയാണ്.അബെ ഓടാൻ ശ്രമിക്കാതെ നിക്കിയെ എഴുന്നേല്പിക്കുന്നു.ഇരുവരും ഓടാൻ തുടങ്ങവേയാണ് അബെ തനിക്ക് പറ്റിയ പരിക്ക് മനസ്സിലാക്കിയത്.അതുകണ്ട് ഓട്ടം നിർത്തിയ നിക്കിയെ നിർബന്ധിച്ച് ഓടാനായി ആവശ്യപ്പെടുകയും അബെ സാവധാനം ഓടി ചിരിച്ചമുഖവുമായി അവസാനസ്ഥാനത്ത് ഫിനീഷ് ചെയ്തപ്പോൾ നിക്കി കാത്തുനില്ക്കുന്നുണ്ടായിരുന്നു.ആരുടെയും ഹൃദയം നീറി.മനുഷത്വത്തിന്റെ അംഗീകരമായി ഇരുവരേയും അധികൃതർ ഫെെനലിലേക്കയച്ചു.
സ്വപ്നങ്ങളുടെ നടുവിലാണ് ഇന്ന് മനുഷത്വത്തിന്‍റെ സ്ഥാനം .ഉയരങ്ങള്‍ ഒപ്പം താണ്ടുന്നവര്‍പോലും കൂടെയുള്ളവന്‍ വീണുപോകണമെന്ന് ആശിക്കുന്നകാലം.തലതാഴ്ത്തുന്നു ഞാന്‍ ആഗ്രഹങ്ങളെ മറന്ന് ഒപ്പം ഒടുന്നവന്‍ വീണപ്പോള്‍ കൈപിടിച്ച് ഉയര്‍ത്തുന്ന മനസ്സിനു മുൻപിൽ.. നിങ്ങളാണ് ഏറ്റവും വലിയ ഉയരം കീഴടക്കിയ ധീരര്‍...
സ്നേഹം കൊണ്ട് ലോകം കീഴടക്കിയവർ എന്ന് വരും തലമുറയ്ക്ക് കാലം പരിചയപ്പെടുത്തും...

By Rahul S
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo