Slider

ഇന്നലെ രാത്രിയിൽ

0

ഇന്നലെ രാത്രിയിൽ ഒരു പുല്പ്പായയിൽ
നിൻമുഖമോർത്തു ഞാനുറങ്ങാതിരുന്നു
പുഞ്ചിരി ചൂടിയ നിന്നധരത്തിലേ
ചെഞ്ചോപ്പ് തേടി ഞാനുറങ്ങാതിരുന്നു
കൺമഷിയിട്ടൊരാ നിൻ കൺ കോണിലെ
വെട്ടമങ്ങോർത്തു ഞാനുറങ്ങാതിരുന്നു
(ഇന്നലെ രാത്രിയിൽ)
ചുംബനക്കാന്തിയിൽ ചെന്നിറം പൂകിയ
കവിളൊന്നു കണ്ടിടാനുറങ്ങാതിരുന്നു
അലസമായ് പാറുമാ നിൻ കാർക്കൂന്തലിൻ
സ്പർശനക്കുളിരോർത്തുറങ്ങാതിരുന്നു
(ഇന്നലെ രാത്രിയിൽ)
നിൻവിരൽത്തുമ്പിലെ മാർദ്ദവമേറ്റൊരാ
നല്ല നാളോർമ്മകൾ മറവിയിലാഴ്ന്നുവോ
വന്നില്ല നിൻമുഖം കണ്ടില്ലയെൻ മനം
നൊമ്പരമേറ്റു ഞാനുറങ്ങാതിരുന്നു
ഇന്നലെ രാത്രിയിൽ ഒരു പുല്പ്പായയിൽ
നിൻമുഖമോർത്തു ഞാനുറങ്ങാതിരുന്നു
കണ്ണീർ പൊഴിയുമീ രാത്രിയിലേകനായ്
നിൻമുഖമോർത്തു ഞാനുറങ്ങാതിരുന്നു
നിൻമുഖമോർത്തു ഞാനുറങ്ങാതിരുന്നു.
___________________________
By: രമേഷ് കേശവത്ത്...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo