Slider

പ്രഭാത ഗീതം

0

ചോര വാർന്നൊലിക്കുന്ന
കിഴക്കനാകാശത്ത്
പകതൻ മഴവില്ലി-
ന്നുദയം നീകണ്ടുവോ?
സാഗരവിക്ഷുബ്ദത
തിളച്ചു മറിയുന്ന
ഭീകര സ്വപ്നങ്ങളിൽ
മരണം സ്പന്ദിക്കുന്ന
കുരുതിക്കളത്തിൻ്റെ
സ്മൃതി ഭാരവും പേറി-
യുദയം ചെയ്യുന്നിതാ
പുതുകാലത്തിൻ സൂര്യൻ!
വെട്ടിവീഴ്ത്തിയമര-
ച്ചില്ലകൾ;കൊലക്കത്തി-
യാണ്ടിറങ്ങവേ കരൾ
വിങ്ങിയ കണ്ണീർച്ചാലും
മഴയെ പ്രണയിച്ച
പുഴയെ നെഞ്ചേറ്റിയ
സുഖ സാന്ദ്രമാമൊരു
സ്മരണ തികട്ടുമ്പോൾ
ശ്വസിക്കാനൊരിത്തിരി
മനുഷ്യ സ്നേഹത്തിൻ്റെ
മണമുള്ളൊരു ശുദ്ധ -
വായു വെങ്കിലും തരൂ
വസുധേ ജഗദാംബേ ....


By Sreeni Tunery
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo