വാർദ്ധക്യത്തിന്റെ അവശതയിലും കണാരേട്ടൻ ഇന്നും തൂമ്പായെടുത്ത് പാടത്തേയ്ക്ക് പണിയ്ക്ക്പോകുന്നുണ്ട്.
മക്കളും മരുമക്കളുo പേരകുട്ടികളൊക്കെയുണ്ടെങ്കിലും അധ്വാനിച്ച് ജീവിക്കു ന്നതിന്റെ സുഖം അതൊന്നു വേറെതന്നെയാണെന്നാണ് കണാരേട്ടന്റെ പക്ഷം.
തൂമ്പായും കൈയിലേന്തി ഒറ്റമുണ്ടുടുത്ത് വേപഥു വോടെ നടക്കുന്ന കണാരേട്ടൻ ഒരു മായാക്കാഴ്ച തന്നെയാണ്.
പാടത്ത് തൂമ്പായെടുത്ത് കിളച്ചു മറിയ്ക്കുന്ന നേരത്താണ് അതുവഴി
പോയ സൈതാലി വിളിച്ചു പറഞ്ഞത്,
"അതേയ് --- ഇങ്ങ്ടെകുടീന്ന് ചെക്കന്റെ നൊലോളി കേട്ടിരിക്കണ്, എന്താണ് ഇണ്ടായിരി ക്കണത്. കുറച്ചാളുകളും കൂടി നില്പ്പുണ്ട്.
.
കേട്ട പാതി കേൾക്കാത്ത പാതി
കണാരേട്ടൻ, ചെളിയിൽ കുതിർന്ന വേഷത്തോടെ വീട്ടിലേയ്ക്ക് ദ്രുതഗതിയിൽ
നടന്നകന്നു '
വീട്ടിലെത്തിയപ്പോൾ കണ്ടു ചെറിയആൾ കൂട്ടം
എന്താണ് സംഭവിച്ചതെന്ന് കണാരേട്ടന് മനസ്സിലായതേയില്ല.
ഇളയ മകൻ സുധാകർ ന്റെ കരച്ചിലാണത്.
കൂട്ടത്തിലുള്ള ഒരുത്തൻ വിളിച്ചു പറഞ്ഞു, "കണാരേട്ടാ ഇങ്ങള് ബേജാറാ വണ്ട ട്ടാ",
" - ... മ്മള് മെസ്സി വിരമിച്ചത്രെ, ഓന് ഇനി കളിക്കണില്യാന്ന് '
അതിന്റെ വിഷമത്തിലാ ഇങ്ങളുടെമോൻ.
മെസ്സി യോ, ആ രാപ്പത് " എന്ന ഭാവത്തിൽ കണാരേട്ടൻ മകനെ നോക്കി.
തന്റെ എൺപത്തിമൂന്നാം വയസിലും കുടുംബത്തിനായി അധ്വാനിക്കുന്ന തന്നോട് ഇതുവരെ 'അച്ഛാ പണിയ്ക്ക്
പോകണ്ടച്ഛാ, ഞങ്ങള് നോക്കിക്കോളാം.
അച്ഛനൊരു ഭാഗത്തിരിക്ക്. എന്ന് പറയാത്തോനാ, ഏതോ ഒരുവൻ ഇരുപത്തിയൊമ്പതാമത്തെ വയസിൽ കളി
മതിയാക്കീന്നറിഞ്ഞപ്പോൾ, കുടുംബത്തൊരെണ്ണം ചത്ത പോലെ നൊലോളിക്കണത് കണ്ടില്ലേ...
കണാരേട്ടന്റെ നെറ്റി ചുളിഞ്ഞു.
പെറ്റ തള്ള ചത്തു കിടക്കുമ്പോൾ
വായക്കീറി കരയാത്തോനാ,
തന്റെ എൺപത്തിമൂന്നാം വയസിലും കുടുംബത്തിനായി അധ്വാനിക്കുന്ന തന്നോട് ഇതുവരെ 'അച്ഛാ പണിയ്ക്ക്
പോകണ്ടച്ഛാ, ഞങ്ങള് നോക്കിക്കോളാം.
അച്ഛനൊരു ഭാഗത്തിരിക്ക്. എന്ന് പറയാത്തോനാ, ഏതോ ഒരുവൻ ഇരുപത്തിയൊമ്പതാമത്തെ വയസിൽ കളി
മതിയാക്കീന്നറിഞ്ഞപ്പോൾ, കുടുംബത്തൊരെണ്ണം ചത്ത പോലെ നൊലോളിക്കണത് കണ്ടില്ലേ...
കണാരേട്ടന്റെ നെറ്റി ചുളിഞ്ഞു.
പെറ്റ തള്ള ചത്തു കിടക്കുമ്പോൾ
വായക്കീറി കരയാത്തോനാ,
"പ് ഫൂ"
നെറ്റിയിലൂടെ ഒഴുകി വന്ന വിയർപ്പു
ക ണം കൈ വിരലാൽ വടിച്ചെടുത്ത് .
നെറ്റിയിലൂടെ ഒഴുകി വന്ന വിയർപ്പു
ക ണം കൈ വിരലാൽ വടിച്ചെടുത്ത് .
അയയിൽ കിടന്നൊരു തോർത്തുമുണ്ട്
കൈയിലെടുത്ത് കാണാരേട്ടൻ ഝടിതിയിൽ നടന്നകന്നു.
കൈയിലെടുത്ത് കാണാരേട്ടൻ ഝടിതിയിൽ നടന്നകന്നു.
ഇന്നും പാടത്തും വരമ്പിലും ചെളിയിലുമൊക്കെ വിയർപ്പൊഴുക്കി തന്നെ
കണാരേട്ടൻ അധ്വാനിച്ച് ജീവിക്കുന്നു.
കണാരേട്ടൻ അധ്വാനിച്ച് ജീവിക്കുന്നു.
ആരും ഇന്നുവരെ കണാരേട്ടന് ഒരു ലെയ്ക്കും കമന്റും കൊടുത്തിട്ടില്ല.
അതു കൊണ്ട് നമുക്കൊരു മിച്ച് ഒരു കൂട്ടത്തോടെ ലെയ്ക്കും കമന്റും കൊടു
ക്കാം, അല്ലേ....
" കണാരേട്ടാ. സൂപ്പർ
" കണാരേട്ടാ കലക്കി'
"ഇങ്ങ് ള് പൊളിച്ചു ബ്രോ"
കണാരേട്ടാ.... ഇങ്ങളാണ് താരം" '
"ഇന്നത്തെ അഞ്ഞൂറ് ലെയക്കും ആയിരം കമൻസും രണ്ടായിരം ഷെയറും, ഞങ്ങ് ടെ കണാരേട്ടന് .....
By: സുമേഷ് കൗസ്തുഭം
തൃക്കണാപ്പുരം, കുറ്റിപ്പുറം
തൃക്കണാപ്പുരം, കുറ്റിപ്പുറം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക