കനവിന്റെ കരൾക്കൂട്ടിൽ
കരയുന്ന പൈങ്കിളി
കാണാത്ത മേടുകളിനി
കാണുവതെങ്ങനെ നീ
കരയുന്ന പൈങ്കിളി
കാണാത്ത മേടുകളിനി
കാണുവതെങ്ങനെ നീ
കനിവുണ്ടു കനവുണ്ടു
കരളിന്റെ നിറക്കൂട്ടിൽ
കതിരുകൾ നിറഞ്ഞൊരു
കാലത്തിൻ നിറവുണ്ട്
കരളിന്റെ നിറക്കൂട്ടിൽ
കതിരുകൾ നിറഞ്ഞൊരു
കാലത്തിൻ നിറവുണ്ട്
കാടുകൾ മേടുകൾ
കാണാത്ത ചോലകൾ
കാണുവാൻ ഇനിയേറെ
കനിവീല്ല കാലവും
കാണാത്ത ചോലകൾ
കാണുവാൻ ഇനിയേറെ
കനിവീല്ല കാലവും
കൊക്കിലൊതുങ്ങാത്ത
കാര്യങ്ങളൊന്നുമിനി
കനവിന്റ മാത്രയിൽ
കാത്തു നില്പീല്ല
കാര്യങ്ങളൊന്നുമിനി
കനവിന്റ മാത്രയിൽ
കാത്തു നില്പീല്ല
കരുതേണമിനിയും
കളിച്ചിരി വാക്കൊന്നു
കരഞ്ഞിടാതെ പോകേണം
കാലത്തിൻ നെറുകയിൽ
കരംകോർക്കാതെ പോകേണം
കാലത്തിന്റെ മറവിലായ്.
കളിച്ചിരി വാക്കൊന്നു
കരഞ്ഞിടാതെ പോകേണം
കാലത്തിൻ നെറുകയിൽ
കരംകോർക്കാതെ പോകേണം
കാലത്തിന്റെ മറവിലായ്.
By: Devu Nair

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക