Slider

മഴക്കാലം

0

പ്രകൃതിയ്ക്കു കുളിരാം; മനസ്സിനുന്മാദമാം ,
നയന മനോഹരമാം മഴക്കാലം വരവായി..
കൂട്ടുകുടുംബമായി വന്നണു കുടുംബമായി പിരിഞ്ഞും,
പ്രകൃതി തൻ മടിയിൽ നിൽപ്പൂ, ഓരോ തുള്ളിയും..
അമ്മ തൻ ചാരേ, കുഞ്ഞ് പരിഭവമുണർത്തും വിധം,
പ്രകൃതിയാം മാതാവിൻ മടിയിൽ വിശ്രമിപ്പൂ
കുട്ടി തൻ കുസൃതിയായി ചിലനേരം,
ഭൂമി തൻ ചാരേ എത്തുന്നൂ പേമാരിയായ്‌ ..
മാതൃസ്നേഹവും, തലോടലും ഓർമ്മിപ്പൂ
ഭൂമിയാം മാതാവിൻ ചലനങ്ങളെ.........
- റ്റോം ജോൺ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo