Slider

പ്രണയ ശേഷം

0

വേറെയെന്തുണ്ടു ചൊല്ലുവാൻ, വാക്കുകൾ
കൂട്ടിമുട്ടി മരിച്ചൊരീ വേളയിൽ?
കാണുമെന്നോ ഇനി നമ്മളീ വിധം
പാടുമെന്നോ വെയിലിൽ, നട്ടുച്ചയിൽ?
വേർപിരിയലിൻ നീരൊഴുക്കിങ്ങനെ
ധാരധാരയായ് നിൻ കപോലങ്ങളിൽ....
ചേരുമെന്നേ നിനച്ചു നനച്ചു നാം
ചേലുകൂട്ടി വളർത്തിയ സ്വപ്നമാം
ചോലവൃക്ഷച്ചുവട്ടിൽ സ്മൃതിയുടെ
ഘോരമാരിയാണെന്നറിഞ്ഞീടുമോ?
പച്ച മാറിച്ചുവന്നു തുടുത്തതിൻ
പത്രമെല്ലാം കൊഴിയുന്ന മാത്രയിൽ
സ്വഛ ശാന്തമാം മൗനസമാധിയിൽ
നിശ്ചയം നമ്മൾ ചെന്നു ലയിക്കണം
പിന്നെ വേനലാണുള്ളിലും, മുന്നിലും
നിന്നെയോർക്കാത്ത ദീർഘയാനത്തിലും
എന്നെ നീയൊരുകണ്ണുനീർത്തുള്ളി തൻ
വഹ്നിയിൽ ചുട്ടു യാത്ര തുടരുക.

By: 
Sreeni Tunery
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo