ഇന്ത്യ തൻ മുഖം കറുക്കുന്നു
ഗാന്ധിയിന്നു ചിരിക്കുന്നു
നെഞ്ചിലന്നേറ്റ മുറിവുകൾ
എന്തിനെന്നോർത്ത് ചിരിക്കുന്നു
ഗാന്ധിയിന്നു ചിരിക്കുന്നു
നെഞ്ചിലന്നേറ്റ മുറിവുകൾ
എന്തിനെന്നോർത്ത് ചിരിക്കുന്നു
ചോര കൊടുത്തു നേടിയതൊക്കെയും
ചേതനയറ്റിന്നീ സംവത്സരങ്ങൾക്ക് ശേഷവും
ചേതനയറ്റിന്നീ സംവത്സരങ്ങൾക്ക് ശേഷവും
നാടുകടത്താനാവതില്ലല്ലോ നമുക്കീ
വേലി തന്നെ വിളവെടുക്കുമ്പോൾ
കോഴപ്പെരുമയിൽ കോടികളിന്നു
വിഴുങ്ങുന്നൊരെന്റെ മണ്ണിന്റെ
ശാപങ്ങളോർക്കവേ.....
വേലി തന്നെ വിളവെടുക്കുമ്പോൾ
കോഴപ്പെരുമയിൽ കോടികളിന്നു
വിഴുങ്ങുന്നൊരെന്റെ മണ്ണിന്റെ
ശാപങ്ങളോർക്കവേ.....
സ്വാതന്ത്യ്രമിന്നിങ്ങനെ !!
ഇറ്റുനീരിനായ് തെണ്ടി അലയും
തെരുവിന്റെ മക്കൾക്കൊരു
വറ്റെറിയാതെ പായുന്ന
കൊടി വെച്ച കാറിന്റെ തിമിരങ്ങളിൽ,
തെരുവിന്റെ മക്കൾക്കൊരു
വറ്റെറിയാതെ പായുന്ന
കൊടി വെച്ച കാറിന്റെ തിമിരങ്ങളിൽ,
വർഷങ്ങളഞ്ചു കഴിഞ്ഞാലെന്റെ
തിണ്ണക്ക് കാവലായ്
ചിരിക്കും മുഖങ്ങളിൽ,
തിണ്ണക്ക് കാവലായ്
ചിരിക്കും മുഖങ്ങളിൽ,
പെണ്ണിന്റെ മാംസത്തിലാത്മ
സുഖത്തിന്റെ കാമച്ചീളു നിറയ്ക്കാൻ
കൊതിക്കുമീ വ്യഭിചാരപ്പുരകൾക്കുടമകളിൽ,
സുഖത്തിന്റെ കാമച്ചീളു നിറയ്ക്കാൻ
കൊതിക്കുമീ വ്യഭിചാരപ്പുരകൾക്കുടമകളിൽ,
സ്വാതന്ത്ര് മിന്നിവിടെ മാത്രം!!
നീതി വറ്റിവരണ്ടുപോയീ മണ്ണിലിന്നു
നീന്തി നടക്കും പട്ടിണിക്കോലങ്ങളെവിടെയും
നീന്തി നടക്കും പട്ടിണിക്കോലങ്ങളെവിടെയും
ആഘോഷങ്ങളിലൊതുങ്ങുന്നു സ്വാതന്ത്യ്രം....
ആണ്ടുതോറും നടത്തുന്ന നേർച്ചപോൽ!!
ആണ്ടുതോറും നടത്തുന്ന നേർച്ചപോൽ!!
By:ഗോപകുമാർ കൈമൾ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക