ഒരു കുഞ്ഞു നാടൻ പാട്ട് : പാടത്തെ പണി
*****************************************
ചന്ദിരൻ പോയീട്ട് മേലേ മാനത്ത് സൂര്യൻ എഴുന്നള്ളിയെല്ലൊ,
മീനഴകുള്ള കണ്ണൊനുതുറക്കടീ കുഞ്ഞോളീ....
*****************************************
ചന്ദിരൻ പോയീട്ട് മേലേ മാനത്ത് സൂര്യൻ എഴുന്നള്ളിയെല്ലൊ,
മീനഴകുള്ള കണ്ണൊനുതുറക്കടീ കുഞ്ഞോളീ....
പാടത്തെ ജോലിക്കു മുണ്ടൊന്ന് മടക്കി പെട്ടന്ന് പോണം,
വേഗമെഴുനേറ്റു കട്ടനടിക്കടീ കുഞ്ഞോളീ....
വേഗമെഴുനേറ്റു കട്ടനടിക്കടീ കുഞ്ഞോളീ....
വായൊന്നു കഴുകി പല്ലൊന്നു തേയ്ക്കണം,
ഓലകീറും ഉമ്മിയുടെകരിയും തായോടീ കുഞ്ഞോളീ....
ഓലകീറും ഉമ്മിയുടെകരിയും തായോടീ കുഞ്ഞോളീ....
അമ്മിണിയാറ്റിൽ മുങ്ങാകുഴിയിട്ട് മുങ്ങിക്കുളികണം,
അലക്കിയും മടക്കിയും വെച്ച തോർത്തോണെടുക്കടീ കുഞ്ഞോളീ....
അലക്കിയും മടക്കിയും വെച്ച തോർത്തോണെടുക്കടീ കുഞ്ഞോളീ....
മാടന്റെ കാവിൽ വിളക്കൊന്നു കൊളുത്തണം,
മഴയും വെയിലും ചതിക്കരുതെല്ലൊടീ കുഞ്ഞോളീ....
മഴയും വെയിലും ചതിക്കരുതെല്ലൊടീ കുഞ്ഞോളീ....
പഴങ്കഞ്ഞിചാറും എരിവുള്ള പച്ചമുളകിന്റെ കീറും,
പ്ലാവിൻ ഇലയിൽ കോരിക്കുടിച്ചങ്ങു തീർക്കണമെലോടീ കുഞ്ഞോളീ....
പ്ലാവിൻ ഇലയിൽ കോരിക്കുടിച്ചങ്ങു തീർക്കണമെലോടീ കുഞ്ഞോളീ....
തൂമ്പയും അരിവാളും എന്നുടെ തോളിലുമേന്തി നടന്ന്,
നെൽവയൽ പാടത്തു രാവോളം പണിയണമെലോടീ കുഞ്ഞോളീ....
നെൽവയൽ പാടത്തു രാവോളം പണിയണമെലോടീ കുഞ്ഞോളീ....
മണ്ണിൻ ചട്ടിയിലെ പുഴമീൻ കറിയും പുഴുങ്ങിയ കപ്പയും,
കൊണ്ടുനീ ഉച്ചക്ക് പെട്ടന്ന് വായോടീ കുഞ്ഞോളീ....
കൊണ്ടുനീ ഉച്ചക്ക് പെട്ടന്ന് വായോടീ കുഞ്ഞോളീ....
ചന്ദിരൻ പൊങ്ങുമ്പോൾ ചെൻതെങ്ങിൻ മുകളിലെ,
അന്തിക്കള്ളും മോന്തിക്കുടിച്ചു പാട്ടൊന്നു പാടണമെലോടീ കുഞ്ഞോളീ....
അന്തിക്കള്ളും മോന്തിക്കുടിച്ചു പാട്ടൊന്നു പാടണമെലോടീ കുഞ്ഞോളീ....
നിന്നെയും നമ്മടെ കുഞ്ഞുപിള്ളേരെയും കെട്ടിപിടിച്ചോണ്ടു,
രാവെല്ലാം ഉറങ്ങി തീർക്കണമെല്ലോടീ കുഞ്ഞോളീ....
രാവെല്ലാം ഉറങ്ങി തീർക്കണമെല്ലോടീ കുഞ്ഞോളീ....
ചന്ദിരൻ പോയീട്ട് പിന്നെയും മാനത്തു സൂര്യൻ എഴുന്നള്ളുമ്പോൾ,
ഇതൊക്കെതന്നെയും വീണ്ടും ചെയ്യണമെല്ലോടീ കുഞ്ഞോളീ....
ഇതൊക്കെതന്നെയും വീണ്ടും ചെയ്യണമെല്ലോടീ കുഞ്ഞോളീ....
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക