മെല്ലിച്ചുണങ്ങിയ കൈകകളില്‍
പാമ്പിന്‍ പടം പോലെ ചൊക്കിച്ചു
കാലം ചിത്രങ്ങള്‍ കോറിയ തൊലിപ്പുറം നോക്കീട്ടു
അറിയാതെ മനസ്സില്‍ പറഞ്ഞുപോയ്
തൊടിയിലേക്കിറങ്ങണം ഒരിക്കല്‍ കൂടി
പാമ്പിന്‍ പടം പോലെ ചൊക്കിച്ചു
കാലം ചിത്രങ്ങള്‍ കോറിയ തൊലിപ്പുറം നോക്കീട്ടു
അറിയാതെ മനസ്സില്‍ പറഞ്ഞുപോയ്
തൊടിയിലേക്കിറങ്ങണം ഒരിക്കല്‍ കൂടി
വഴുക്കുന്ന കിണറ്റിന്‍ കരയിലൂടെ
വടക്കേ തൊടിയിലേക്കാദ്യം നടക്കണം
ഞാനുമദ്ദേഹവും നട്ടു നനച്ചു വലുതാക്കിയ
പ്ലാവുംമാവുംമരങ്ങളും കാണണം
വടക്കേ തൊടിയിലേക്കാദ്യം നടക്കണം
ഞാനുമദ്ദേഹവും നട്ടു നനച്ചു വലുതാക്കിയ
പ്ലാവുംമാവുംമരങ്ങളും കാണണം
പടിഞ്ഞാറേ തൊടിയിലെ കാവിന്റെ കല്ലില്‍
ഇത്തിരിനേരം കാറ്റേറ്റിരിക്കണം
കാതില്‍ മുഴങ്ങുന്ന നാണീ വിളികേട്ടു
നാണത്തോടോന്നു പൊട്ടിച്ചിരിക്കണം
ഇത്തിരിനേരം കാറ്റേറ്റിരിക്കണം
കാതില്‍ മുഴങ്ങുന്ന നാണീ വിളികേട്ടു
നാണത്തോടോന്നു പൊട്ടിച്ചിരിക്കണം
തെക്കെയിറമ്പിലെ അസ്ഥിത്തറയില്‍
അന്തിക്കൊരുവട്ടം കൂടി തിരിവെക്കണം
നഗരത്തിരക്കില്‍ ഓടിപ്പായുന്ന
അമ്മയെ കാണുവാന്‍ നേരമില്ലാത്തൊരു
മക്കള്‍ തന്‍ സ്നേഹത്തെ പറ്റി പറയണം
ഒട്ടുനേരം കളയാതെ ഒറ്റക്കായോരെന്നെ
കൂട്ടിപ്പോകുവാന്‍ പറയണം
---------------------അനഘ രാജ്
അന്തിക്കൊരുവട്ടം കൂടി തിരിവെക്കണം
നഗരത്തിരക്കില്‍ ഓടിപ്പായുന്ന
അമ്മയെ കാണുവാന്‍ നേരമില്ലാത്തൊരു
മക്കള്‍ തന്‍ സ്നേഹത്തെ പറ്റി പറയണം
ഒട്ടുനേരം കളയാതെ ഒറ്റക്കായോരെന്നെ
കൂട്ടിപ്പോകുവാന്‍ പറയണം
---------------------അനഘ രാജ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക