ഭാരതമെന്നാല്‍ പാരിന്നടുവില്‍ കേവലമൊരു പിടി മണ്ണല്ല
ജനകോടികള്‍ നമ്മെ നാമായി മാറ്റിയ ജന്മഗൃഹമല്ലോ?
വിരുന്നു വന്നവർ വളരും പക്ഷെ മുടിഞ്ഞു പണ്ടീ വീടാകെ
വീട് പുതുക്കി പണിയും വരെയും വിശ്രമമില്ലിനിമേൽ
തുടങ്ങി വെച്ചൂ നാമൊരു കർമം സൃഷ്ടി തുളുമ്പും ജീവിത ധർമം
സ്വതന്ത്ര ജീവിത വിശാലഹർമ്യം സുന്ദരമാകും നവധർമം
ഗ്രാമം തോറും നമ്മുടെ പാദം ക്ഷേമം വിതറി നടക്കട്ടെ
കൂരകൾ തോറും നമ്മുടെ കൈത്തിരി കൂരിരുൾ കീറി മുറിക്കട്ടെ
അടിപതറാതെ ജനകോടികൾ പുതു പുലരിയിലേക്ക് കുതിക്കട്ടെ
അലസതയരുതേ നമ്മുടെ ലക്ഷ്യം അരികെ അരികെ അരികെ
(1964ല്‍ ഇറങ്ങിയ "ആദ്യകിരണങ്ങള്‍" എന്ന സിനിമയിലെ ഒരു ദേശഭക്തി ഗാനം ഓര്‍മയില്‍ നിന്ന് എഴുതിയത്. അന്നൊക്കെ ഈ ഗാനമാണ് സ്വാതന്ത്ര്യദിനത്തിന് സ്കൂളുകളില്‍ ഞങ്ങള്‍ പാടിയിരുന്നത്. സ്റ്റേജില്‍ പാടിയിരുന്നത് ഞങ്ങളുടെ സഹപാഠി ഇടതിരിഞ്ഞിയിലുള്ള ഒരു വാസുവും കൂടെ പാടാന്‍ മറ്റു ചില സഹപാഠികളും ചുണ്ടനക്കാനും തലയാട്ടാനും ഞാനും മറ്റൊരു സഹപാഠിയും)
ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ എന്നല്ല, ഞങ്ങള്‍ അഞ്ചു നേരം എങ്ങോട്ട് നോക്കിയാണോ നിസ്കരിക്കുന്നത്, ആ മക്ക ഉള്‍പ്പെടുന്ന സൗദിഅറേബ്യ പോലും യുദ്ധം ചെയ്‌താല്‍ ആ സൗദി അറേബിയക്കെതിരെ ഞങ്ങള്‍ യുദ്ധം ചെയ്യും.
ജനങ്ങളെ സേവിക്കാന്‍ വേണ്ടി ഉള്ളതാകണം രാഷ്ട്രീയം അത് നാം മറക്കരുത്. ആര് പറഞ്ഞു, ആര് ചെയ്തു എന്നല്ല നോക്കേണ്ടത്, മറിച്ചു എന്ത് പറഞ്ഞു, എന്ത് ചെയ്തു എന്നാണ് നോക്കേണ്ടത്. ചെയ്തതും പറഞ്ഞതും നല്ലതാണെങ്കിൽ നമ്മുടെ മതത്തിൽ, രാഷ്ട്രീയത്തിൽ ഉള്ളവരല്ലെങ്കിലും, കഴിയുമെങ്കിൽ പ്രകീർത്തിക്കുക, അല്ലെങ്കിൽ നിശബ്ദരാവുക. ക്ഷീരമുള്ളോരകിട്ടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൌതുഭം എന്ന പോലെയാവരുത്. നാം ആരും ഒടക്ക് വെലായുധന്മാരാവരുത്.
മതത്തിന്റേയും മതഗ്രൂപ്പുകളുടെയും രാഷ്ട്രീയത്തിന്റെയും പേരിൽ നടമാടുന്ന അക്രമങ്ങളും കൊലകളും കാണുമ്പോൾ അവരോട് ഒരു കാര്യം ചോദിക്കാൻ തോന്നുന്നു. 'നിങ്ങൾക്ക് ആർക്കെങ്കിലും ഒരു ജീവന്‍ കൊടുക്കാന്‍ കഴിയില്ലെന്നത് പോട്ടെ, ഒരു ജീവിതം കൊടുക്കാൻ കഴിയുമോ?'
മതത്തിന്റേയും മതഗ്രൂപ്പുകളുടെയും രാഷ്ട്രീയത്തിന്റെയും പേരിൽ നടമാടുന്ന അക്രമങ്ങളും കൊലകളും കാണുമ്പോൾ അവരോട് ഒരു കാര്യം ചോദിക്കാൻ തോന്നുന്നു. 'നിങ്ങൾക്ക് ആർക്കെങ്കിലും ഒരു ജീവന്‍ കൊടുക്കാന്‍ കഴിയില്ലെന്നത് പോട്ടെ, ഒരു ജീവിതം കൊടുക്കാൻ കഴിയുമോ?'
"സകലര്‍ക്കും എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകള്‍"
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാര്‍.
***********************************
***********************************

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക