എന്നകതാരിലൊരു തിരിനാളമായെന്നും
ഒളിയോടെ തെളിയുന്ന അക്ഷര ദീപമേ..
അഹമെന്ന ഭാവത്തെ അതിരുകടത്തി നീ
ഇഹപരലോകമതിൽ എന്നെ നയിക്കുക
ഒളിയോടെ തെളിയുന്ന അക്ഷര ദീപമേ..
അഹമെന്ന ഭാവത്തെ അതിരുകടത്തി നീ
ഇഹപരലോകമതിൽ എന്നെ നയിക്കുക
വിലയിടാനാകാത്ത അക്ഷരമുത്തുകൾ
വിരലുകളാൽ ഞാൻ എഴുതി വിതറുന്നു
ഒരുവേള ഞാനീ മണ്ണിനിരയാകിലും
മരിക്കാതിരിക്കട്ടെ മമ മന ഭാവനകൾ
വിരലുകളാൽ ഞാൻ എഴുതി വിതറുന്നു
ഒരുവേള ഞാനീ മണ്ണിനിരയാകിലും
മരിക്കാതിരിക്കട്ടെ മമ മന ഭാവനകൾ
തീരത്തെ തേടുന്ന തിരകളെ പോലെ
തേടിയെത്തട്ടെ എന്നാത്മാവിലക്ഷരം
തീരാത്ത ദു:ഖവും തോരാത്ത കണ്ണീരും
തെളിവോടെ എഴുതുന്നു തളരമാം തൂലികയാൽ
തേടിയെത്തട്ടെ എന്നാത്മാവിലക്ഷരം
തീരാത്ത ദു:ഖവും തോരാത്ത കണ്ണീരും
തെളിവോടെ എഴുതുന്നു തളരമാം തൂലികയാൽ
സൗമ്യ സച്ചിൻ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക