Slider

വരുന്നുവോ നീ

0

നിഴലുകൾ വിരിയുമീ ധനുമാസരാത്രിയിൽ
കതിരുകാണാൻ വരുന്നുവോ നീ...
പച്ചവിരിപ്പിട്ട പാടത്തിനുച്ചിയിൽ
തിങ്കൾ ചിരിപ്പതു കണ്ടീടുവാൻ
ഇടവരമ്പിലൂടൊന്നു നിൻ കൈപിടിച്ചി-
രവൊഴിയുവോളം നടന്നീടുവാൻ
തണുത്തോരുകാറ്റിൻ ഇൗരടി കേട്ടങ്ങ്
പ്രണയത്തുടിപ്പാലലിഞ്ഞു തീരാൻ
വിജനമാമേകാന്തരാവിലായ് നിൻ സ്വര-
മൊരുമാത്രകേട്ടങ്ങ് കുളിരിലാവാൻ
കരളുതുടിക്കുന്നു പെണ്ണേ നിൻ പാദ-
ത്തരികളിലുണരുന്ന നാമ്പുകാണാൻ
കൊലുസ്സിന്റെ കൊഞ്ചലിൽ ചീവീടുപാടും
ഗാനങ്ങളൊന്നങ്ങലിഞ്ഞു പോകാൻ
സ്മൃതിയൊന്നു മതിയീ ശിഷ്ടജീവന്ന്
ഒാരത്തുകൂടങ്ങൊഴുകി നീങ്ങാൻ
സ്മൃതിയതുമതിയിനിയുള്ള കാലമീ
ജീവിതക്കനലിന്ന് കുളിരേകുവാൻ
_________________________
രമേഷ് കേശവത്ത്...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo