മുറിയിലേകനായ് ഞാനിരിപ്പാണിതാ
പതിതമാനസം തേങ്ങുന്നു കേൾക്കുവിൻ.
അരികിലുള്ളൊരു മോതിരം മിന്നവേ
മിഴികളീറനായ് കവിതയായ് പെയ്തുവോ.
പതിതമാനസം തേങ്ങുന്നു കേൾക്കുവിൻ.
അരികിലുള്ളൊരു മോതിരം മിന്നവേ
മിഴികളീറനായ് കവിതയായ് പെയ്തുവോ.
മൌനമായോരു വേദനപേറിയെൻ
ഹൃദയതാളം മുറുകുന്നു കേട്ടുവോ?
ജനലിനപ്പുറം പൂക്കൾ ചിരിയ്ക്കവേ
മിഴിയടച്ചെൻ ചിന്തകൾ പാറിയോ?
ഹൃദയതാളം മുറുകുന്നു കേട്ടുവോ?
ജനലിനപ്പുറം പൂക്കൾ ചിരിയ്ക്കവേ
മിഴിയടച്ചെൻ ചിന്തകൾ പാറിയോ?
ദിനവുമേകാന്തത്തടവിലായന്നേയ്ക്ക്
അബ്ദമഞ്ച് കടന്നുപോയ്, ജീവനിൽ
പുതുമ പെയ്തുവാ നാളിൽ നിനയ്ക്കാതെ
വ്യഥിത മാനസ്സേ നിന്നെ ഞാൻ കണ്ടതും.
അബ്ദമഞ്ച് കടന്നുപോയ്, ജീവനിൽ
പുതുമ പെയ്തുവാ നാളിൽ നിനയ്ക്കാതെ
വ്യഥിത മാനസ്സേ നിന്നെ ഞാൻ കണ്ടതും.
ചിരി മറന്ന ഞാൻ പുഞ്ചിരി കൊണ്ടതും.
പലനിറത്തിലായുള്ളം പൂത്തതും..
കനലുകോരിയ കൈത്തലം നിന്നുടെ
വലതു കൈക്കുള്ളിലിറുകെ പുണർന്നതും.
പലനിറത്തിലായുള്ളം പൂത്തതും..
കനലുകോരിയ കൈത്തലം നിന്നുടെ
വലതു കൈക്കുള്ളിലിറുകെ പുണർന്നതും.
ചപലമെന്നു നീ കരുതിയോയെൻ പ്രിയേ,
കൺകൾ പ്രണയപ്പൂവിട്ടു നിന്നത് ?
മറവിചൂടി നീയകലുന്നതെന്തിനായ്
മിഴിനിറഞ്ഞു ഞാനലയുന്നു പിന്നെയും.
കൺകൾ പ്രണയപ്പൂവിട്ടു നിന്നത് ?
മറവിചൂടി നീയകലുന്നതെന്തിനായ്
മിഴിനിറഞ്ഞു ഞാനലയുന്നു പിന്നെയും.
മരണവേഗേന പായുന്നിതോർമ്മകൾ
കഥകളാകുന്നു കരളിന്റെ വേദന
പുതുമഴയ്ക്കുള്ള കാത്തിരിപ്പാണിനി
വിട, വിടയെന്നു മടിയാതെ ചൊല്ലിടാം
കഥകളാകുന്നു കരളിന്റെ വേദന
പുതുമഴയ്ക്കുള്ള കാത്തിരിപ്പാണിനി
വിട, വിടയെന്നു മടിയാതെ ചൊല്ലിടാം
കരുണയില്ലാത്ത ദൈവമേ നിന്നുടെ
തിരുഹിതം തന്നെയെല്ലാം നടക്കവേ
നരകവാരിധിയ്ക്കുള്ളിലായ് ഏകനായ്
മരണമെത്തുന്ന നേരവും പാർത്തു ഞാൻ .
തിരുഹിതം തന്നെയെല്ലാം നടക്കവേ
നരകവാരിധിയ്ക്കുള്ളിലായ് ഏകനായ്
മരണമെത്തുന്ന നേരവും പാർത്തു ഞാൻ .
---------------------------------
രമേഷ് കേശവത്ത്....

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക