Slider

പിരിയാതെ

0

പായല്‍ പിടിച്ചോരീ പടവിനും താഴെ
നിശ്ചല മീ ജലാശയത്തിനു മീതെ
തെളിയുന്നോരെന്‍ ചിത്രത്തിനും ചാരെ
തെളിവാര്‍ന്നു കാണുന്നു ഇപ്പോഴും നിന്നെ.
പടികളിറങ്ങുന്ന നിന്‍ പദ നിസ്വനം
ഇന്നുമെന്‍ കാതുകളില്‍ ധുംധുമി മുഴക്കുന്നു
നീ പൂശി യെത്തുന്ന വാസന തൈലത്തിന്‍ ഗന്ധം
ഇപ്പോഴുമെന്നെ പുണര്‍ന്നു നില്‍ക്കുന്നു
കളിയായി നീ എന്റെ കണ്ണുപൊത്തും പോലെ
അറിയുന്നു ഞാന്‍ നിന്റെ മൃദു കര സ്പര്‍ശനം
തോളത്തു തലവെച്ചു കിലുകിലെ പറയുമ്പോള്‍
ഉതിരുന്ന നിശ്വാസം തഴുകുന്നു കവിളുകള്‍ ഇന്നും
അകലെയാണെങ്കിലും അറിയുന്നു നിന്നെ ഞാന്‍
അരികത്തിരുന്നൊരാ നേരങ്ങളോര്‍ത്ത്
അകലില്ല നീ എന്റെ മനസ്സില്‍ നിന്നൊരിക്കലും
ആയിരം കാതം നീ അകലേക്ക്‌ പോയാലും
------------------------------------അനഘ രാജ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo