Slider

ഈശ്വരൻ

0

കയ്യെത്തും ദൂരത്തെന്നും..
ഈശ്വരനുണ്ടായിട്ടെന്തേ..
കണ്ണെത്താ ദിക്കിലൊക്കെ
നമ്മളലയുന്നു പുണ്യം തേടി..
അയലത്തെച്ചെറ്റക്കുള്ളിൽ
പട്ടിണിയാണീശ്വരൻ....
തെരുവിലിരുകാലില്ലാതെ
ഇഴയുന്നുണ്ടീശ്വരൻ..
മറവിയുടെ ക്ലാവ് പിടിച്ച്...
ശരണാലയങ്ങളിലുണ്ട്..
മാംസം വിറ്റന്നം തേടും..
ചുവപ്പിന്റെ ചന്തയിലുണ്ട്..
മക്കളെപ്പോറ്റാനീശൻ...
തോട്ടിപ്പണി ചെയ്യുന്നുണ്ട്..
സ്വർഗ്ഗംപോലുള്ള ജന്മ-
നാടും വിട്ടോടുന്നുണ്ട്...
ഈശ്വരന്റെ വാസഗേഹം
വേദനിക്കും മനസ്സുകളല്ലേ..
ആർദ്രതയുടെ തൂവലിനാലവ
തഴുകുന്നതല്ലേ പുണ്യം!!
By:
Yem Yemmen
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo