Slider

വെള്ളവും തീയും

0


നീണ്ട ഒരു യാത്രയുടെ ആലസ്യത്തിൽ കട്ടിലിൽ നിവർന്നു കിടക്കുമ്പോളാണ് കത്തിച്ചു വച്ച ചന്തനത്തിരി മനസ്സിൽ പുതിയൊരു ചിന്ത കൊണ്ടുവന്നത്.
തീയും വെള്ളവും; ഒരുതരത്തിൽ പറഞ്ഞാൽ വിപരീത സ്വഭാവക്കാരായ രണ്ടു വ്യക്തിത്വങ്ങൾ. ആരാണു ശക്തൻ എന്ന ചോദ്യത്തിന് ഉത്തരം വെള്ളം തന്നെ. തീയെപ്പോലും സംഹരിക്കാൻ മാത്രം കരുത്തനായ ജലം. എന്നിരുന്നാലും രണ്ടു പേരുടെയും മനോഭാവം കണക്കിലെടുക്കുമ്പോൾ തീയുടേത് കുറച്ചു കൂടി ആകർഷണീയമായി എനിക്ക് തോന്നുന്നു.
ജലം ഒരു ചതിയനാണ്. പുറത്തു നിന്ന് ഒരു വ്യക്തിയെ തന്നിലേക്ക് ആകർഷിക്കാനുള്ള ഒരു കഴിവ്, അത് തീയേക്കാൾ വെള്ളത്തിനു തന്നെ. താൻ അപകടകാരിയാണ് എന്ന സത്യം ഒരു പരിധി വരെ വിളിച്ചോതാൻ തയ്യാറാകാത്ത വെള്ളം. എന്നാൽ താൻ അപകടകാരിയാണ് എന്ന ആത്മബോധത്തിൽ നിന്നോ എന്തോ, ഒരു പരിധി വിട്ട് ആരേയും തന്നിലേക്ക് അടുപ്പിക്കാത്ത തീയ്, മാത്രവുമല്ല ഒരു പാട് അടുക്കുന്നവർക്ക് ഒരു മുന്നറിയിപ്പ് നൽകി അകത്തി നിർത്താനും മടിക്കാത്ത മാന്യ വ്യക്തിത്വം. ആരേയും ചതിയിൽ പെടുത്തണം എന്ന ദുരുദ്ദേശം മനസിൽ ഇല്ലാത്തതിനാലാവാം.
വെള്ളത്തിനെ അപേക്ഷിച്ച് ശുഭാപ്തി വിശ്വാസിയും ഉയരങ്ങളെ സ്വപ്നം കാണുന്നവനുമാണ് അഗ്‌നി. മുകളിലേക്ക് ഉയർന്നു സഞ്ചരിക്കാനും ഉയർന്നു ചിന്തിക്കാനും അഗ്നി താത്പര്യപ്പെടുമ്പോൾ വെള്ളത്തിന്റെ യാത്ര താഴേക്കും ചിന്ത കീഴ്‌പ്പോട്ടുമല്ലേ എന്ന് ഞാൻ സംശയിക്കുന്നു.
എന്നിട്ടു കൂടി അഗ്നിയെ സംഹരിക്കാൻ മാത്രം ജലം കരുത്തനാണ്. കാരണം മാറ്റാന്നല്ല. തന്നെക്കുറിച്ചും വെള്ളത്തെക്കുറിച്ചും വ്യക്തമായി മനസിലാക്കാതെ ജലവുമായി തീയ് നടത്തുന്ന സമ്പർക്കം. അത് തീയുടെ ആത്മവിശ്വാസത്തെയും ആവേശത്തെയും ചോർത്തിക്കളഞ്ഞ് തീയെ നാശത്തിലേക്ക് തള്ളിവിടുമ്പോൾ ചതിയനായ വെള്ളം അവിടെ ഉളുപ്പില്ലാതെ വിജയം ആഘോഷിക്കുന്നു.

By: Fredin Abraham
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo