അമ്മേ പഴംകഞ്ഞിയുണ്ടോ,
അടുക്കള ഭാഗത്ത് നിന്നു ഉച്ചത്തിൽ വിളിച്ച് ചോദിച്ചു,
വലിയ പണി കഴിഞ്ഞിട്ട് വരികയാണല്ലോ അകത്ത് നിന്ന് അമ്മ പിറുപിറുത്തുകൊണ്ട്
വെയിൽ നിലത്ത് വീഴുന്നമുന്നെ വീട്ടിൽ കയറണമെന്ന് പല തവണ പറഞ്ഞിട്ടുള്ളത,
ഞാനുണ്ടോ കേള്ക്കാൻ
പന്ത് കളി നിർത്താതെ വീട്ടിൽ കയറാഞ്ഞോ അതും ഞാൻ,
വീണ്ടും അമ്മേ പഴംകഞ്ഞിയുണ്ടോ,
പഴംകഞ്ഞി കുടിക്കാൻ അടുക്കള തന്നെയാണ് നല്ലത്
ഉണ്ടെങ്കിൽ അകത്തോട്ട് കയറിയാൽ മതിയല്ലോ,
നീ കൈയ്കഴുകി വാ മോനെ,
ഇല്ലായിരുന്നെങ്കിൽ കാണാമായിരുന്നു,
ഒന്ന് പോടാ ചെക്കാ ,
അടുക്കളയിലോട്ടു ചെന്നു
അമ്മ അടുക്കള പണിയുടെ തിരക്കിലാണ്
കിണ്ങ്ങാൻ ചെന്നാൽ വഴക്കുറപ്പാ
കരിപുരണ്ട അപ്പച്ചട്ടി അവിടെയിരിപ്പുണ്ട്,
അതിൽ പഴംകഞ്ഞിയും കപ്പയും
ഒന്നും നോക്കിയില്ല
കൈയിലോട്ടെടുത്തു,
ഇന്നലത്തെ മീൻ വെച്ച ചട്ടിയ
അതിന്റെ മണം
വായിൽ കപ്പലോടിച്ചു,
ഉപ്പിലെട്ടുവെച്ച കണ്ണി മാങ്ങാ
അല്പം ചാറും ചോറ്റിലോട്ടൊഴിച്ചു,
രണ്ടു കാന്താരി മുളകും ഇട്ടിടുണ്ട്
നല്ലയെരിവായിരിക്കുമല്ലോ,
അമ്മേ തൈരുണ്ടോ യെരിവ് മാറ്റാൻ അടിപൊളി സാധനമ,
മം മം അമ്മ മൂളി ദോയിരിപ്പുണ്ട്,
എല്ലാം ഉണ്ട് എന്നാലും എന്തോ ഒരു കുറവ്,
അമ്മേ കരിവാടുണ്ടോ,
ഈ ചെക്കന്റെ ഒരു കാര്യം പണി ചെയ്യാൻ സമ്മതിക്കില്ല,
ചുടാനായി കരുവാടെടുത്ത്
ഞാനിങ്ങു വാങ്ങി അമ്മയുടെ
പണിനടക്കട്ടെ ഞാൻ ചുട്ടെടുത്തോളാം,
നല്ലമോൻ അമ്മയുടെ ഒരു കൊഞ്ചൽ
രണ്ടു കഷ്ണം കരുവാട് കൈലോട്ടെടുത്തു ,
ചെറിയ കനൽ അടുപ്പിലുണ്ട്
അതിലേയ്ക്കിട്ട് ചുട്ടെടുത്തു,
പഴംകഞ്ഞിയോടൊപ്പം കരുവാട് ചുട്ട്തിന്നുന്നതാണെനിക്കിഷ്ടം,

എല്ലാം കൂടി ഒരുമിച്ചൊരു കുഴ
ചട്ടിയിൽ നിന്ന് വാരിയെടുത്ത് വായിലേയ്ക്കൊരു ഉരിള
തൊട്ട് കൂട്ടാൻ
അച്ചാറും
ചുട്ടെടുത്ത കരുവാടും
കാന്താരി മുളകും
അമ്മയോടൊപ്പമുള്ള അടുക്കളയും
ഈ ഓർമ്മയുടെ മുന്നിൽ തല കുനിക്കാത്തവർ ആരെങ്കിലുമുണ്ടോ...
ചട്ടിയിൽ നിന്ന് വാരിയെടുത്ത് വായിലേയ്ക്കൊരു ഉരിള
തൊട്ട് കൂട്ടാൻ
അച്ചാറും
ചുട്ടെടുത്ത കരുവാടും
കാന്താരി മുളകും
അമ്മയോടൊപ്പമുള്ള അടുക്കളയും
ഈ ഓർമ്മയുടെ മുന്നിൽ തല കുനിക്കാത്തവർ ആരെങ്കിലുമുണ്ടോ...
By: ശരൺ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക