ഈ പൂന്തോട്ടത്തിലെ ഓരോ പൂക്കളും, വസന്തവും , നിലാവു പുതച്ചു നിൽക്കുന്ന രാവും, നിന്നെ തഴുകി തലോടി വരുന്ന കുളിർ തെന്നലും വർണ്ണിച്ച് കോരിത്തരിക്കുമ്പഴും
വിശപ്പിന്റെ അടിത്തട്ടിൽ രോഗാതുരയായി കഴിയുന്ന ഒരു വൃദ്ധ സ്ത്രീയുടെ മുഖമാണ് എന്റെ മനസ്സിൽ,
ഈ കേൻവാസിൽ നിന്റെ അംഗലാവണ്യത്തിന്റെ പരിഛേദനങ്ങൾ കോറിയിടുമ്പോൾ നിന്റെ സൗന്ദര്യത്തിനു മുമ്പിൽ പലപ്പഴും എന്റെ ഛായങ്ങൾ തോറ്റു പോകുന്നു '
അപ്പഴും
പക്ഷെ എന്റെ വരവു പ്രതീക്ഷിച്ച് ഈ രാവുറങ്ങുമ്പോഴും ഉറങ്ങാതെ കാത്തിരിക്കുന്ന ആ ജീവനിൽ എന്റെ ചിന്തകൾ കുരുങ്ങി കിടക്കുന്നു '
പക്ഷെ എന്റെ വരവു പ്രതീക്ഷിച്ച് ഈ രാവുറങ്ങുമ്പോഴും ഉറങ്ങാതെ കാത്തിരിക്കുന്ന ആ ജീവനിൽ എന്റെ ചിന്തകൾ കുരുങ്ങി കിടക്കുന്നു '
ഇന്നീ പാതിരാവിൽ മദ്യചഷകങ്ങൾ കൂട്ടിമുട്ടുന്ന ശബ്ദമുകരി ത മാ യ ഈ മട്ടുപാവിൽ സ്വർണ്ണ പാത്രങ്ങളിൽ നിറച്ചിരിക്കുന്ന ഈ സുഖസമൃദ്ധിയേക്കാൾ എനിക്കിഷ്ടം
പാതി കരിഞ്ഞ് തണുത്തുറഞ്ഞ, ആ വൃദ്ധ എനിക്കായ് ഒരുക്കിയ റൊട്ടി
കഷണങ്ങളാണ്,
കഷണങ്ങളാണ്,
എന്റെ വരകളും വരികളും നിന്നിൽ സന്തോഷവും ഉത്സാഹവും ജനിപ്പിക്കുമ്പോഴും ഞാൻ അദകൃതനാണ്, തിരസ്കരിക്കപെട്ടവൻ,
അപ്പഴും ആത്മാവ് നഷ്ടപെട്ടെങ്കിലും എന്റെ ഈ അക്ഷരങ്ങൾ പാവനമാണ്,
നിന്റെ പ്രേമത്തിന് പകരം എന്റെ ചിന്തകളും ഭാവനയും തുക്കി വിൽക്കട്ടെ!
അക്ഷരങ്ങളും ഛായകൂട്ടങ്ങളും അളന്നെടുത്ത് നീ പ്രതിഫലം തരിക....
ആ വൃദ്ധയുടെ കാൽപാദങ്ങളിൽ അർപ്പിക്കുവാൻ എന്നിൽ ഇനി ഇതു മാത്രമേ ബാക്കി ഉള്ളൂ........
" ഹരി മേലടി "

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക