Slider

വിശുദ്ധ മൃഗം

0

എന്റെ കഴുത്തറുക്കുകയാണ്
പെണ്ണേ
നീ ദൂരേക്ക് പോയ്
മറഞ്ഞോളൂ
ആണായിപിറന്നതിനു
ഒന്നുറക്കെ
ശബ്ദിച്ചതിന്
മൃഗവും മനുഷ്യനും
ഒന്നല്ലെന്നും എനിക്കും
ജീവിക്കണമെന്നു
പറഞ്ഞതിന്
കഴുത്തറുക്കുയാണ്
അവർ
പൊയ്ക്കോളൂ പെണ്ണെ
ദൂരേക്ക് നീ
മുന്നേറാനുള്ള
പിന്മാറ്റമായ്‌
ഇനി എന്റെ
വാക്കായ് മാറണം നീ
നോക്കിലും വാക്കിലും
തീയായിടേണം
കൂടെയുണ്ടാകും
ഒരായിരം കാരിരുമ്പിൻ
മുഷ്ടികൾ
അഗ്നിയായ് ഉയിരിനെ
മാറ്റിടണംനീ
നിന്റെ ചോര ചിന്തി
പൂമരങ്ങൾ ഉയരുംവരെ
എല്ലാവരെയും
ജീവിപ്പിക്കുവാൻ
-----
സാബി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo