എൻറെ വ്യഥകളെ
ഒപ്പിനീ യെന്നിലെ
പ്രത്യാശക്കെന്തൊരു ശക്തിയേകി ;
എന്റെമനസ്സിനെ
പൂ വനിയാക്കി നീ
ജീവിതമാകെ സുഗന്ധമേകി
ഒപ്പിനീ യെന്നിലെ
പ്രത്യാശക്കെന്തൊരു ശക്തിയേകി ;
എന്റെമനസ്സിനെ
പൂ വനിയാക്കി നീ
ജീവിതമാകെ സുഗന്ധമേകി
വൈകിയാണെങ്കിലും
വന്നുഞാനെത്തേണ്ട
സന്നിധിയിൽത്തന്നെ മോദമോടെ
നിൻ വിരൽ -
ത്തുമ്പിലെ
പൂക്കളെടുക്കുവാൻ
നിൻപാദ പാംസുവിൽ
പറ്റി നിൽക്കാൻ
വന്നുഞാനെത്തേണ്ട
സന്നിധിയിൽത്തന്നെ മോദമോടെ
നിൻ വിരൽ -
ത്തുമ്പിലെ
പൂക്കളെടുക്കുവാൻ
നിൻപാദ പാംസുവിൽ
പറ്റി നിൽക്കാൻ
ആതപമില്ലിനി
ആത്മാവിലൽപ്പവും
നിൻചാരെ യുണ്ടു ഞാനെന്നുമെന്നും
ആത്മാവിലൽപ്പവും
നിൻചാരെ യുണ്ടു ഞാനെന്നുമെന്നും
കാതിനാ ലോലമാം
ശബ്ദതരംഗിണി
കാതരകാന്തിയിൽ പെയ്തിറങ്ങും
കഠിന കാലങ്ങളിൽ
ലഭികാമ്യമാം നിന്റെ -
യന്തികത്താകട്ടെ യെന്റെവാസം
.
ജീവനും ജീവന്റെ താളവും ശക്തിയും
നീ തന്ന കാരുണ്യമൊന്നുമാത്രം
ജീവിതം നീ തന്ന കൈനീട്ടമല്ലയോ
പേരും പ്രശസ്തിയും നിന്റെ ദാനം
ശബ്ദതരംഗിണി
കാതരകാന്തിയിൽ പെയ്തിറങ്ങും
കഠിന കാലങ്ങളിൽ
ലഭികാമ്യമാം നിന്റെ -
യന്തികത്താകട്ടെ യെന്റെവാസം
.
ജീവനും ജീവന്റെ താളവും ശക്തിയും
നീ തന്ന കാരുണ്യമൊന്നുമാത്രം
ജീവിതം നീ തന്ന കൈനീട്ടമല്ലയോ
പേരും പ്രശസ്തിയും നിന്റെ ദാനം
അച്ഛനെപ്പോലെ അരികത്തു നിന്നു നീ
അമ്മയെപ്പോലെ പരിചരിച്ചു
ഭ്രാതാവിനെപോലെ കൂടെനിന്നു ശക്തി-
നൽകും സുഹൃത്തായി ഒപ്പമെന്നും
അമ്മയെപ്പോലെ പരിചരിച്ചു
ഭ്രാതാവിനെപോലെ കൂടെനിന്നു ശക്തി-
നൽകും സുഹൃത്തായി ഒപ്പമെന്നും
തീക്കനൽ തിന്നുന്ന പാവംമനുഷ്യന്നു
പാഥേയ മെന്നുമൊരുക്കി യേകി
കാണാതെ പോകുന്ന കണ്ണിനു കാഴ്ചയായ്
മറ്റൊരു കണ്ണായി കൂടെനിന്നു
പാഥേയ മെന്നുമൊരുക്കി യേകി
കാണാതെ പോകുന്ന കണ്ണിനു കാഴ്ചയായ്
മറ്റൊരു കണ്ണായി കൂടെനിന്നു
അത്യദ്ധ്വാനത്തിന്റെആരാണികടഞ്ഞിട്ടു-
മെത്തിയില്ലാ ക്ഷേമ മിന്നുമെങ്ങു൦
അത്തലേ നേട്ട ,മിക്കണ്ണീരേ സമ്പാദ്യ+
മെങ്കിലും നിൻകൈകൾതാഴുകില്ല
മെത്തിയില്ലാ ക്ഷേമ മിന്നുമെങ്ങു൦
അത്തലേ നേട്ട ,മിക്കണ്ണീരേ സമ്പാദ്യ+
മെങ്കിലും നിൻകൈകൾതാഴുകില്ല
ആർത്തരിൽനിന്നും തുടിക്കും വ്യഥയുടെ
കീർത്തനമല്ലോ നിനക്ക് പ്രീയം
ചാർത്താനാ ജീവന്റെ
ശോണിതബിന്ദുവെ
കോർത്തൊരു മാല്യം ചമച്ചിടാം ഞാൻ !
കീർത്തനമല്ലോ നിനക്ക് പ്രീയം
ചാർത്താനാ ജീവന്റെ
ശോണിതബിന്ദുവെ
കോർത്തൊരു മാല്യം ചമച്ചിടാം ഞാൻ !
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക