Slider

ഓര്‍മ്മമഴ

0

മഴയില്ലാക്കാലത്ത്
വെയിലേറും കാലത്ത്
മഴയെ പ്രതീക്ഷിച്ചല്ലോ
കാത്തിരിപ്പ്.
മഴമേഘംകണ്ടില്ല
മഴക്കോളും കണ്ടില്ല
മനസ്സുനിറയ്ക്കാന്‍
ഇനി എന്തു ചെയ്യും?
കര്‍ക്കിടം പോയല്ലോ
കാലവും പോയല്ലോ
കാലക്കേടിന്നിനു
കാഴ്ചയുണ്ടോ?
കുളവും നിറഞ്ഞിടാം
പുഴയും നിറഞ്ഞിടാം
കുളിരിനെത്തേടി -
പ്പിറകെപോകാം.
ഓര്‍ക്കുവാന്‍ നല്ലൊരു
ഇന്നലെയുണ്ടെങ്കില്‍
മഴയും കുളിരും
നമുക്കെന്നുമുണ്ടാം...!
By: വി സി അനൂപ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo