വേദനയൊക്കെ മറക്കാം ;നമ്മൾ -
ക്കോണപ്പാട്ടുകൾ പാടാം
വേണുവെടുക്കു തോഴാ ,മനസ്സിൻ
വീണക്കമ്പിമുറുക്കു
ക്കോണപ്പാട്ടുകൾ പാടാം
വേണുവെടുക്കു തോഴാ ,മനസ്സിൻ
വീണക്കമ്പിമുറുക്കു
ചതിയും കൊലയും വിദ്വേഷത്തിൻ
കള്ളും കലിയും ചേരുമ്പോൾ
ഭ്രാന്താലയമായ് തീരും നമ്മുടെ
തറവാടൊന്നു വെടിപ്പാക്കാം
കള്ളും കലിയും ചേരുമ്പോൾ
ഭ്രാന്താലയമായ് തീരും നമ്മുടെ
തറവാടൊന്നു വെടിപ്പാക്കാം
തിരുവോത്തിൻ നാടിതുതീരാ
ശാപതിന്നാപണമായി
ശാപതിന്നാപണമായി
മധുശാലകളായ് ,മതിലകമെല്ലാം
മാരകവിഷമായ് മനസ്സെല്ലാം
.
വ്യാമോഹത്തിൻ വാരിക്കുഴിയിൽ
കോമള ചേതന വഴുതുന്നു,
വ്യാപിക്കുന്നു കന്യാവിപണികൾ
നാടിതു കെട്ടഴുകീടുന്നു !
മാരകവിഷമായ് മനസ്സെല്ലാം
.
വ്യാമോഹത്തിൻ വാരിക്കുഴിയിൽ
കോമള ചേതന വഴുതുന്നു,
വ്യാപിക്കുന്നു കന്യാവിപണികൾ
നാടിതു കെട്ടഴുകീടുന്നു !
അദ്ധ്വാനത്തിന്ന മൃതലയിളകും
സന്മനസ്സുകളുടെ സങ്കേതം ,
കിങ്കരസംഘത്തോടൊരുമിച്ചോ
സങ്കടമെങ്ങും തെളിയുന്നു!
സന്മനസ്സുകളുടെ സങ്കേതം ,
കിങ്കരസംഘത്തോടൊരുമിച്ചോ
സങ്കടമെങ്ങും തെളിയുന്നു!
പാടുന്നവരേ വരദായകരെ .
പോരൂ,നമ്മൾക്കൊന്നായി
പാടിയുണർത്തുക ,പടവാളുകളുടെ
പാട്ടിൽ സ്‌നേഹംവിളയില്ല
പോരൂ,നമ്മൾക്കൊന്നായി
പാടിയുണർത്തുക ,പടവാളുകളുടെ
പാട്ടിൽ സ്‌നേഹംവിളയില്ല

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക