മഴമേഘങ്ങൾ കീറി
വെയിലാടകൾ തുന്നി
വരവായ് ചിങ്ങം;മണ്ണിൽ
തണുവാർന്നൊരു സ്റ്റേഹ_
സ്ഥലിയിൽ വിശുദ്ധമാ-
മൊരു തുമ്പപ്പൂച്ചിരി.
കൊയ്തതും മെതിച്ചതും
കൂട്ടമായ് ഭുജിച്ചതും
ഹൃദയം നിറഞ്ഞാകെ -
ച്ചിതറും സന്തോഷത്തിൻ-
കതിരും തലയേറ്റി-
ച്ചുവടിന്നൊപ്പം പാടി
കിളിയെ പൂമ്പാറ്റയെ
സൂചി വാൽത്തുമ്പിപ്പെണ്ണിൻ -
മോഹനരാഗങ്ങളെ
മറക്കാതിരിക്കുവാൻ
ചന്ദന മണം തൂവി -
ച്ചന്തത്തിൽ മന്ദം മന്ദം
സുന്ദരീയോണത്തിൻ്റെ
ബന്ധുര സ്മൃതിയായി
വരു നീ ഇവിടെൻ്റെ
യി രുൾ വീഥിയിൽ നിന്നും
പരതിയെടുത്തു താ
പരിശോഭമാം കാലം
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക